-->
കല്‍പ്പറ്റ: ഏറെ പിന്നോക്കമുള്ള പ്രദേശമായ വയനാട് ജില്ല ഇപ്പോള്‍ ദേശീയ രാഷ്ര്‌ടീയത്തില്‍ വളരെ ശ്രദ്ധേയമായ ജില്ലയാണ്. ദേശീയ രാഷ്ര്‌ടീയത്തിലെ രണ്ട് പ്രമുഖ നേതാക്കള്‍ ആണ് ഈയടുത്തായി വയനാടിനെ പ്രതിനിധീകരിക്കുന്നത് കൊണ്ട് ഇവിടത്തെ വികസന കാര്യങ്ങള്‍ എളുപ്പമാകും എന്ന നിലയില്‍ ഈ നാട്ടുകാര്‍ അര്‍പ്പിച്ച വിശ്വാസത്തെ അവര്‍ ദേശീയ തലത്തില്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്ിയദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. കേരള യാത്രയ്‌ക്ക് കല്‍പ്പറ്റയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിന്റെ ഇന്ത്യയെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ രാജ്യത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായി വയനാട്ടില്‍ നിന്നുള്ള പാര്‍ലമെന്ററി അംഗത്വത്തെ അവര്‍ കാണണം. വയനാട്ടിലെ ഗതാഗത പ്രശ്‌നം ഒരു പ്രാദേശിക പ്രശ്‌നമല്ല. മൂന്ന് സംസ്‌ഥാനങ്ങളെ പരസ്‌പരം ബന്ധിപ്പിക്കുന്ന റോഡാണ് വയനാട്ടിലേത്. ആ ഗൗരവത്തോടെ സംസ്‌ഥാനങ്ങള്‍ പരസ്‌പരം ഇടപെട്ട്, രാത്രി യാത്ര നിരോധനം അവസാനിപ്പിക്കുകയും ചുരത്തിലെ തടസ്സങ്ങള്‍ നീക്കുകയും വേണം. വികസനത്തിന്റെ അടിസ്‌ഥാനമാണ് തടസ്സമില്ലാത്ത റോഡുകള്‍. അതില്‍ എല്ലാവരുടെയും ശ്രദ്ധ ഉണ്ടാവണം. ഖലീല്‍തങ്ങള്‍ പറഞ്ഞു. കേരളയാത്രയെ അഞ്ചാം ദിവസം ജില്ലയിലെ സുന്നി നേതാക്കളും സെന്റിനറി ഗാര്‍ഡും സ്വീകരിച്ചു.
ലക്കിടിയില്‍ നിന്ന് നൂറുക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കല്‍പ്പറ്റയിലേക്ക് സ്വീകരിച്ചു. കല്‍പ്പറ്റ നഗരത്തില്‍ റാലിയും സെന്റിനറി ഗാര്‍ഡ് പരേഡും നടന്നു. കല്‍പ്പറ്റ ട്രാഫിക് ജംഗ്‌ഷന് സമീപമായിരുന്നു സ്വീകരണ സമ്മേളനം. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. പി. ഹസ്സന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ മന്ത്രി ഒ.ആര്‍. കേളു ഉദ്‌ഘാടനം ചെയ്‌തു. യാത്രാ ഉപനായകന്‍ പേരോട് അബ്‌ദുറഹ്‌മാന്‍ സഖാഫി, ഡോ. അബ്‌ദുല്‍ഹക്കിം അസ്‌ഹരി പ്രസംഗിച്ചു. ടി. സിദ്ദിഖ് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ പി. വിശ്വനാഥന്‍, കെ. റഫീഖ്, അഡ്വ. ടി.ജെ. ഐസക്, കെ.കെ. അഹ്‌മദ് ഹാജി, ഇ.ജെ ബാബു പങ്കെടുത്തു.
ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഇബ്രാഹിം സഖാഫി പുഴക്കട്ടിരി പ്രമേയ പ്രഭാഷണം നടത്തി. അബൂഹനീഫല്‍ ഫൈസി തെന്നല,കെ.ഒ അഹ്‌മദ് കുട്ടി ബാഖവി, നിസാര്‍ സഖാഫി സംബന്ധിച്ചു. എസ്. ശറഫുദ്ദീന്‍ സ്വാഗതവും കെ.എസ്. മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു. കേരളയാത്രയുടെ ഭാഗമായി ഗൂഡല്ലൂരില്‍ സ്‌നേഹയാത്ര നടക്കും. ജനുവരി ഏഴ് അരീക്കോട്, എട്ട് തിരൂര്‍, ഒമ്പത് ഒറ്റപ്പാലം, 10 ചാവക്കാട്, 11 എറണാകുളം മറൈന്‍ ്രൈഡവ്, 12 തൊടുപുഴ, 13 കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണി കായംകുളം, 15 ന് കൊല്ലം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. 16ന് വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപനം.