Wednesday, March 11, 2026 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 04.33 AM

കെട്ടിടം പൊളിച്ചുമാറ്റാന്‍ ശ്രമിച്ചതായി പരാതി

uploads/news/2026/01/819446/3.jpg

കേണിച്ചിറ: റേഷന്‍ കട പ്രവര്‍ത്തിക്കുന്ന കെട്ടിടം കട ഉടമ അറിയാതെ അവധി ദിനത്തില്‍ പൊളിച്ചുമാറ്റാന്‍ കെട്ടിടം ഉടമയുടെ നീക്കം. പരാതിയെ തുടര്‍ന്ന്‌ കേണിച്ചിറ പോലീസ്‌ സ്‌ഥലത്തെത്തി കെട്ടിടം പൊളിച്ചു മാറ്റാനുള്ള നീക്കം താല്‍ക്കാലികമായി തടഞ്ഞു. പൂതാടി പഞ്ചായത്തിലെ വാളവയലില്‍ ബത്തേരി താലൂക്കിലെ എ.ആര്‍.ഡി 180-ാം നമ്പര്‍ റേഷന്‍ കട പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ്‌ റേഷന്‍ കട ഉടമയുടെയോ സപ്ലൈ ഓഫീസറുടെയോ അനുമതിയില്ലാതെ കഴിഞ്ഞദിവസം പൊളിച്ചുമാറ്റാന്‍ കെട്ടിട ഉടമ ശ്രമിച്ചത്‌. കെട്ടിടത്തിന്റെ ഒരു ഭാഗത്തെ മേല്‍ക്കൂരയിലെ ഓടുകള്‍ പൂര്‍ണമായും നീക്കം ചെയ്‌തതോടെ മഴ പെയ്‌താല്‍ വെള്ളം കയറി റേഷന്‍ കടയിലുള്ള രണ്ടുലക്ഷം രൂപയുടെ അരി അടക്കമുള്ള ഭക്ഷ്യവസ്‌തുക്കള്‍ നഷ്‌ടപ്പെടുന്ന അവസ്‌ഥയാണെന്ന്‌ റേഷന്‍ കട ഉടമയായ ജി.എസ്‌. ഷീജ കുമാരി പറയുന്നു.2023 ജൂലൈയിലാണ്‌ 3000 രൂപ നിശ്‌ചയിച്ച്‌ എ.ജി. രാജന്റെ ഉടമസ്‌ഥതയിലുള്ള കെട്ടിടത്തിലെ ഒരു മുറി റേഷന്‍ കട നടത്തുന്നതിനായി ഷീജ വാടകയ്‌ക്ക് എടുത്തത്‌. പഴയ കെട്ടിടത്തില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ മുടക്കി ഷീജ സൗകര്യമൊരുക്കിയിരുന്നു. മുടക്കിയ തുക തീരുന്നതുവരെ വാടകയോ അഡ്വാന്‍സോ നല്‍കാതെ കൈവശം വയ്‌ക്കാവുന്നതാണെന്ന്‌ അന്ന്‌ എഗ്രിമെന്റ്‌ എഴുതി. എന്നാല്‍ ഒരു വര്‍ഷം കഴിയും മുന്‍പ്‌ തന്നെ വാടക ചോദിക്കുന്ന സാഹചര്യമുണ്ടായി. പിന്നീട്‌ സംസാരിക്കാമെന്ന്‌ സപ്ലൈ ഓഫിസര്‍ അടക്കമുള്ളവര്‍ പറഞ്ഞതിനിടയിലാണ്‌ ഉടമ കെട്ടിടം പൊളിക്കാനുള്ള നടപടി ആരംഭിച്ചത്‌. പുതിയ കെട്ടിടം എടുക്കുന്നതു വരെ നിലവിലുള്ള കെട്ടിടത്തില്‍ റേഷന്‍ കട തുടരാനുള്ള സാഹചര്യവും കെട്ടിട ഉടമയില്‍ നിന്നും വാടക കിഴിച്ചുള്ള ബാക്കി തുക ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 07 Jan 2026 04.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW