-->
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ അതിജീവിതര്‍ക്ക് കല്‍പ്പറ്റ ഏല്‍സ്‌റ്റണ്‍ എസ്‌റ്റേറ്റില്‍ നിര്‍മിക്കുന്ന പുനരധിവാസ ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായി മന്ത്രി ഒ.ആര്‍. കേളു. ടൗണ്‍ഷിപ്പിലെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ 250 വീടുകളുടെ വാര്‍പ്പാണ് പൂര്‍ത്തിയായത്. നിര്‍മാണ മേഖലയിലെ അഞ്ച് സോണുകളിലും ദ്രുതഗതിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. എസ്‌റ്റേറ്റ് ബം?ാവില്‍ സൂക്ഷിച്ചിരിക്കുന്ന നിര്‍മാണ സാമഗ്രികളുടെ പരിശോധനയും മന്ത്രി വിലയിരുത്തി. ടൗണ്‍ഷിപ്പിലെ അഞ്ച് സോണുകളും മന്ത്രി സന്ദര്‍ശിച്ചു.