Wednesday, March 11, 2026 Last Updated 5 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 04.33 AM

അട്ടമല-ചൂരല്‍മല റോഡിന്റെ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു

uploads/news/2026/01/819444/1.jpg

ചൂരല്‍മല: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന അട്ടമല ചൂരല്‍മല റോഡിന്റെ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഒന്‍പത്‌ കോടി രൂപ ചെലവിലാണ്‌ പ്രവൃത്തി നടക്കുന്നത്‌. ബി.എം ആന്‍ഡ്‌ ബി.സി നിലവാരത്തില്‍ ഒരുക്കുന്ന റോഡിന്റെ പ്രവൃത്തി ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാകും. ചൂരല്‍മലയില്‍ നിന്നു അട്ടമലയിലേക്കുള്ള റോഡ്‌ 2.5 കിലോമീറ്ററാണ്‌. വീതി 3.80 മീറ്ററാക്കി വര്‍ധിപ്പിച്ച്‌ വശങ്ങളില്‍ കോണ്‍ക്രീറ്റ്‌ ചുവരുകളൊരുക്കി കല്ലിട്ട്‌ കെട്ടിയാണ്‌ റോഡ്‌ ഒരുക്കുന്നത്‌. രണ്ടു പാളികളായാണ്‌ റോഡ്‌ നിര്‍മാണം.
റോഡിന്‌ കരുത്ത്‌ നല്‍കുന്ന തറക്കല്ല്‌ പാളിയുടെ (ബിറ്റുമിനസ്‌ മക്കാഡം) പ്രവൃത്തിയുടെ ഭൂരിഭാഗവും പൂര്‍ത്തിയാക്കി. റോഡിന്‌ മുകളിലെ മിനുസമാര്‍ന്ന ഉറപ്പുള്ള ഫിനിഷിങ്‌ പാളി (ബിറ്റുമിനസ്‌ കോണ്‍ക്രീറ്റ്‌) നിര്‍മിക്കുന്ന പ്രവൃത്തിയാണ്‌ ഇനി പൂര്‍ത്തിയാക്കാനുള്ളത്‌. ഇതോടൊപ്പം മുണ്ടക്കൈ പുഞ്ചിരിമട്ടം, പുഞ്ചിരിമട്ടം വനറാണി, ഗവ. എല്‍.പി സ്‌കൂള്‍ എട്ടാം നമ്പര്‍, വെള്ളാര്‍മല സ്‌കൂള്‍ പടവെട്ടിക്കുന്ന്‌, വില്ലേജ്‌ ഓഫീസ്‌ ഡാംസൈറ്റ്‌, ഗോപിമൂല വില്ലേജ്‌ ഓഫീസ്‌ എന്നീ റോഡുകളുടെ പ്രവൃത്തിയും ഉടന്‍ ആരംഭിക്കും.
ഇതിനായി സംസ്‌ഥാന സര്‍ക്കാര്‍ 15 കോടി രൂപ അനുവദിച്ച്‌ ഉത്തരവിറക്കി. മേയ്‌ മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യം. ഇതില്‍ വെള്ളാര്‍മല സ്‌കൂള്‍ പടവെട്ടിക്കുന്ന്‌ റോഡിന്റെ പ്രവൃത്തിയായിരിക്കും ആദ്യം ആരംഭിക്കുക. ചൂരല്‍മല അട്ടമല റോഡിന്‌ സമാനമായി ബി.എം ആന്‍ഡ്‌ ബി.സി നിലവാരത്തിലാണ്‌ ഈ റോഡുകളും നിര്‍മിക്കുക. ആവശ്യമായ ഇടങ്ങളില്‍ കോണ്‍ക്രീറ്റ്‌ പാതകളും നിര്‍മിക്കും. ചൂരല്‍മല പാലവും ടൗണും പുനര്‍നിര്‍മിക്കുന്നുണ്ട്‌. പുഞ്ചിരിമട്ടം വനറാണി, മുണ്ടക്കൈ ഗവ.എല്‍.പി സ്‌കൂള്‍ എട്ടാം നമ്പര്‍ എന്നിവിടങ്ങളിലും പുതിയ പാലങ്ങള്‍ നിര്‍മിക്കും.

Ads by Google
Advertisement
Wednesday 07 Jan 2026 04.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW