-->
താനൂര്‍: സുപ്രീംകോടതി ഉത്തരവിനെ മറയാക്കി യോഗ്യതാ പരീക്ഷയുടെ പേരില്‍ അധ്യാപകരെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ പരിഷ്‌കരിക്കണമെന്നും കെ.പി.എസ്.ടി.എ. താനൂര്‍ ഉപജില്ല ജില്ല സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി നല്‍കേണ്ട ക്ഷാമബത്ത കുടിശ്ശികയാക്കിയിരിക്കുന്നു. അനുവദിച്ച് ക്ഷാമബത്തയ്‌ക്ക് മുന്‍കാലപ്രാബല്യം നല്‍കാത്തത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ശമ്പളപരിഷ്‌കരണ നടപടികള്‍ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഉപജില്ലാ സമ്മേളനം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ഷാജി പച്ചേരി ഉദ്‌ഘാടനം ചെയ്‌തു. കെ.പി.എസ്.ടി.എ. സംസ്‌ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇ. ഉമേഷ് കുമാര്‍ മുഖ്യപ്രഭാഷണവും കെ.പി.എസ്.ടി.എ. മുന്‍ സംസ്‌ഥാന പ്രസിഡന്റ് വി.കെ. അജിത് കുമാര്‍ ഉപഹാര സമര്‍പ്പണവും നടത്തി. താനാളൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മുസ്‌തഫ, കെ.പി.എസ്.ടി.എ. മലപ്പുറം ജില്ലാ സെക്രട്ടറി കെ. സുഭാഷ്, സംസ്‌ഥാന എക്‌സിക്യൂട്ടീവ് അംഗം ഇ.പി. രാധാമണി, സംസ്‌ഥാന കമ്മിറ്റിയംഗം എന്‍.ബി. ബിജുപ്രസാദ്, വൈസ് പ്രസിഡന്റ് സി.പി. ഷറഫുദ്ദീന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി വി. ബിനുമോഹന്‍, ടി. പ്രദീപ്, എന്‍. ദിലീപ് കുമാര്‍, പി. ജിനേഷ്, ഇ.എം. ബിജു, കെ. മധുസൂദനന്‍, എ.ബി. വിജേഷ്, എം.കെ. ഷൈജിത്, എം. നൗഷാദ്, വി.വി.എന്‍. അഷറഫ്, പി. സജ്‌ന പ്രസംഗിച്ചു. സെക്രട്ടറി സി. അംബിക വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ വിജീഷ് വരവ് ചെലവ് അവതരിപ്പിച്ചു.