Thursday, March 12, 2026 Last Updated 59 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 04.32 AM

കായിക ഇതിഹാസ താരം സുകുമാരന്റെ 102-ാം ജന്മദിനം ആഘോഷിച്ചു

uploads/news/2026/01/819439/4.jpg

ശതാബ്‌ദി പിന്നിട്ടിട്ടും,കായിക മേഖലയില്‍ ഇന്നും സജീവമായ സാന്നിദ്ധ്യമറിയിക്കുന്ന കേരളത്തിന്റെ വെറ്ററന്‍ ഇതിഹാസ കായിക താരം കെ. സുകുമാരന്റെ 102ാം ജന്മദിനം തലശേരി സ്‌പോര്‍ട്‌സ് ലവേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സമുചിതമായി കേക്ക്‌ മുറിച്ച്‌ ആഘോഷിച്ചു. എരഞ്ഞോളി അരങ്ങേറ്റു പറമ്പിലെ യു.പി.സ്‌കൂളിനടുത്തുള്ള ഗായത്രി എന്ന അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച്‌ സംഘടിപ്പിച്ച ആഘോഷ പരിപാടി കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്‌ പി.എം.അഖില്‍ പുഷ്‌പ കിരീടവും, പുഷ്‌പഹാരവും അണിയിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.
ആധുനിക ലോകത്തിന്‌ തന്നെ ഒരു അത്ഭുത വ്യക്‌തിയായി മാറിയ സുകുമാരനെ റോള്‍ മോഡലാക്കാന്‍ കുട്ടികള്‍ തയ്യാറാവണമെന്ന്‌ ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തലശേരി സ്‌പോര്‍ട്‌സ് ലവേഴ്‌സ് ഫോറം ചെയര്‍മാന്‍ കെ.വി. ഗോകുല്‍ ദാസ്‌ അധ്യക്ഷത വഹിച്ചു.സ്‌പോര്‍ട്‌സ് ലവേഴ്‌സ് ഫോറം രക്ഷാധികാരിയും പഞ്ചായത്ത്‌ മെമ്പറുമായ സുശീല്‍ ചന്ത്രോത്ത്‌, എം.പി. സനില്‍, വി.പി. വിജേഷ്‌, സി.പി.രാജീവ്‌ എന്നിവര്‍ സംസാരിച്ചു. സ്‌പോര്‍ട്‌സ് ലവേഴ്‌സ് ഫോറം കണ്‍വീനറും, കണ്ണൂര്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ വി.എം. ബാബു രാജ്‌ സ്വാഗതം പറഞ്ഞു. കെ.സുകുമാരന്‍മറുപടി പ്രസംഗം നടത്തി. 1924ല്‍ തലശേരി ചിറക്കരയിലെ പുല്ലമ്പില്‍ റോഡിലെ ചാത്തോത്ത്‌ വീട്ടില്‍ വയലമ്പ്രോന്‍ ചാത്തപ്പന്‍ എന്നിവരുടെയും, കൂളി കല്യാണിയുടെയും മകനായി പിറന്ന സുകുമാരന്‍, ചെറുപ്പത്തില്‍ തന്നെ അത്‌ലറ്റിക്‌സിനോടും, ഫുട്‌ബോളിനോടും ഏറെ ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. കോളേജ്‌ പഠന കാലഘട്ടത്തില്‍ 1943ല്‍ കൊച്ചിയില്‍ നടന്നിരുന്ന കൊച്ചിന്‍ ഒളിമ്പിക്‌സില്‍ ഓപ്പണ്‍ ഓള്‍ പങ്കെടുത്ത്‌ ഒരു സ്വര്‍ണവും ഒരു വെളളിയും കരസ്‌ഥമാക്കിയിരുന്ന മാസ്‌റ്റര്‍, തുടര്‍ന്ന്‌ 1945ലും 1947ലും 1949 ലും പങ്കെടുത്ത്‌ മൊത്തം ആറ്‌ സ്വര്‍ണവും മൂന്ന്‌ വെളളിയും നേടി ചരിത്രം സൃഷ്‌ടിച്ചിരുന്നു. 2024 ഡിസംബര്‍ 14, 15 തീയ്യതികളില്‍ നീലേശ്വരത്ത്‌ വെച്ച്‌ നടന്നിരുന്ന സംസ്‌ഥാന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മത്സരത്തില്‍ തന്റെ 101ാം വയസില്‍ 600 മീറ്റര്‍ നടത്ത മത്സരത്തില്‍ പങ്കെടുത്ത്‌ സ്വര്‍ണം നേടിയിരുന്നു.
98 വയസ്‌ വരെ സ്വന്തമായി കാര്‍ ഓടിച്ചിരുന്ന അദ്ദേഹം, 1948 മുതല്‍ 1966 വരെ ബി.ഇ.എം.പി. സ്‌കൂള്‍ ഗണിത ശാസ്‌ത്ര അധ്യാപകനായിരിക്കെ മുന്‍. കേന്ദ്ര മന്ത്രിയായിരുന്ന ഇ. അഹമ്മദ്‌, മുന്‍. കോഴിക്കോട്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ. ഏ.എന്‍. പി. ഉമ്മര്‍ കുട്ടി, കേരളാ മുന്‍.ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ ബാബു അച്ചാരത്ത്‌, റിസര്‍വ്വ്‌ ബേങ്ക്‌ മുന്‍.ഡപ്യൂട്ടി ഗവര്‍ണ്ണര്‍ വിറ്റല്‍ ദാസ്‌ ലീലാധര്‍, പ്രശസ്‌ത ഡോക്‌ടറായ ജി.ഗണപതി റാവു, റിട്ട.ജസ്‌റ്റിസ്‌ രാമകൃഷ്‌ണന്‍, അഡ്വ.സി.ഓ.ടി.ഉമ്മര്‍, തുടങ്ങിയ പ്രശസ്‌ത വ്യക്‌തികളെ അദ്ദേഹം പഠിപ്പിച്ചിരുന്നു. 1966 ല്‍ ബി.ഇ.എം.പി. സ്‌കൂള്‍ വിട്ട്‌ ദക്ഷിണാഫ്രിക്കയിലേക്ക്‌ പോവുകയും അവിടെ അധ്യാപക ജോലി ചെയ്‌ത് 35 വര്‍ഷങ്ങള്‍ക്ക്‌ ശേഷം 2001ലാണ്‌ തലശേരിയില്‍ തിരിച്ചെത്തിയത്‌. ഭാര്യ പി. കൗസല്യ അദ്ദേഹത്തോടൊപ്പമുണ്ട്‌. ഒന്‍പത്‌ മക്കളില്‍ ഒരാള്‍ ജീവിച്ചിരിപ്പില്ല. ബാക്കിയുള്ള എട്ട്‌ മക്കളും, പേരമക്കളും, വിവിധ സ്‌ഥലങ്ങളിലായാണ്‌ ഉളളത്‌.
എന്‍. പ്രശാന്ത്‌
തലശ്ശേരി

Ads by Google
Advertisement
Wednesday 07 Jan 2026 04.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW