Friday, March 13, 2026 Last Updated 35 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 04.32 AM

കോഴി വില മാനം മുട്ടേ; ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയില്‍

uploads/news/2026/01/819438/3.jpg

മലയാളികളുടെ തീന്‍ മേശയില്‍ സ്‌ഥാനം പിടിച്ച കോഴി വില മാനം മുട്ടേ ഉയറുന്നതോടെ ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയില്‍. ഇത്രയും വില നല്‍കി കോഴികള്‍ വാങ്ങി തീന്‍ മേശയില്‍ വിളമ്പുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്‌ഥയാണ്‌ ഹോട്ടലുകള്‍ക്ക്‌ ഉള്ളത്‌. ജില്ലയില്‍ മാത്രം ഒരു ദിവസം ടണ്‍കണക്കിന്‌ ചിക്കന്‍ വിഭവങ്ങളാണ്‌ വിറ്റഴിക്കുന്നത്‌. ചിക്കന്‌ ഇനിയും വില ഉയര്‍ന്നാല്‍ പല ഹോട്ടലുകളും പിടിച്ചുനില്‍ക്കാനാവാതെ പൂട്ടേണ്ടി വരും എന്നാണ്‌ പറയുന്നത്‌. മറ്റു മാംസങ്ങളെ അപേക്ഷിച്ച്‌ 70 ശതമാനം കോഴിമാംസമാണ്‌ ഉപയോഗിച്ചുവരുന്നത്‌.
കോഴി വില്‌പന നടത്തുന്ന ചെറുകിട വ്യാപാരികളെയും വിലവര്‍ധനവ്‌ ഏറെ ബാധിച്ചിട്ടുണ്ട്‌. ഇന്നത്തെ വിപണിയില്‍ ഇറച്ചിക്കോഴിയുടെ തൂവല്‍ അടക്കം വില 180 രൂപയിലെത്തി. കോഴിയിറച്ചി കിലോന്‌ 250 രൂപയ്‌ക്കാണ്‌ വില്‍പ്പന നടത്തുന്നത്‌. ഈ സീസണിലെ ഏറ്റവും കൂടുതല്‍ വിലയാണ്‌
ഇപ്പോള്‍ ഈടാക്കുന്നത്‌. ഡിസംബര്‍ മാസം ആദ്യപകുതിയില്‍ 140 രൂപയായിരുന്നു കോഴി വില. ക്രിസ്‌മസ്‌ പുതുവത്സര ആഘോഷം എത്തിയതോടെ വിലയില്‍ വലിയ വര്‍ദ്ധനവ്‌ വന്നത്‌ ഇപ്പോള്‍ അത്‌ 180 രൂപയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്‌. തമിഴ്‌നാട്‌ ഫാമുകളില്‍ ഉണ്ടായ ചില പ്രതിസന്ധികളാണ്‌ വിലകുത്തനെകൂടാന്‍ കാരണമായത്‌. അടുത്തിടെ ആലപ്പുഴയില്‍ താറാവില്‍ ഉണ്ടായ പക്ഷിപ്പനിയുടെ മറവില്‍ ഏജന്റ്‌മാര്‍ കോഴി കച്ചവടം മുതലെടുക്കുകയാണെന്ന്‌ ചെറുകിട കച്ചവടക്കാര്‍ പറയുന്നു കോഴിത്തീറ്റിയുടെ വിലവര്‍ധനവും ഇപ്പോഴത്തെ വിലവര്‍ധനവിന്‌ ഒരു കാരണമായി മാറിയതായി പറയുന്നു.
എല്ലാവര്‍ഷവും ശബരിമല സീസണില്‍ കോഴികള്‍ക്കും മുട്ടകള്‍ക്കും വിലകുറയും എങ്കിലും ഈ വര്‍ഷം അതുണ്ടായില്ല. ക്രിസ്‌മസ്‌ ന്യൂഇയര്‍ കാലത്ത്‌ കോഴി മുട്ടകളുടെ വില ഉയരുന്നത്‌ സ്വാഭാവികമാണ്‌. ഏറ്റവും കൂടുതല്‍ കേക്കുകള്‍ നിര്‍മ്മിക്കുന്ന കാലമായതിനാല്‍ മുട്ടയുടെ ആവശ്യം ഇരട്ടിയാണ്‌. ഡിസംബര്‍ ജനുവരി മാസങ്ങളിലാണ്‌ മുട്ടയുടെ വില കൂടുന്നത്‌. ഇതിനുപുറമേ നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയും വര്‍ദ്ധിപ്പിച്ചതോടെ ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലായി.
എല്‍.പി.ജി വില ഒറ്റയടിക്ക്‌ 1100 രൂപയാണ്‌ കൂട്ടിയത്‌. ഒരു വര്‍ഷത്തിനുള്ളില്‍ ഒരുതവണ കുറച്ചപ്പോള്‍ നാലുതവണ വര്‍ദ്ധിപ്പിച്ചു. വെളിച്ചെണ്ണ വില 400 നിന്ന്‌ 350 എത്തിയെങ്കിലും ഉഴുന്ന്‌, പയര്‍, പരിപ്പ്‌ അരിവിലകള്‍ കൂടി പച്ചക്കറി വിലയിലും വന്‍തോതില്‍ വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്‌. ഒറ്റയടിക്ക്‌ ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക്‌ വില വര്‍ദ്ധിപ്പിച്ചാല്‍ കച്ചവടം കുറയുമെന്ന്‌ ആശങ്കയും ഉണ്ട്‌.
കെ.പി അനില്‍കുമാര്‍
മട്ടന്നുര്‍

Ads by Google
Advertisement
Wednesday 07 Jan 2026 04.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW