-->
കൂത്തുപറമ്പ്: കണ്ണവം തൊടീക്കളത്ത് 4 സ്‌റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. തൊടീക്കളത്തെ ഗുഹമുക്കിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്. മരപ്പൊടികള്‍ നിറച്ച ബക്കറ്റിനു മുകളില്‍ രണ്ട് സ്‌റ്റീല്‍ ബോംബുകളാണ് ആദ്യം കണ്ടത് പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കണ്ണവം സി.ഐ പി.ബിസഞ്‌ജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കണ്ണൂരില്‍ നിന്നും സ്‌ഥലത്തെത്തിയബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ബക്കറ്റിലെ മരപ്പൊടികള്‍ നീക്കിയപ്പോള്‍ ഇതിന്റെ അടിഭാഗത്തും 2 സ്‌റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.
ആര്‍.എസ്.എസ് കാര്യാലയത്തിന് 100 മീറ്റര്‍ അകലെയുള്ള പറമ്പിലാണ് ബോംബ് ശേഖരം. ബി.ജെ.പി ആര്‍.എസ്.എസ് സ്വാധീന കേന്ദ്രമാണിവിടം ഉഗ്ര സ്‌ഫോടന ശേഷിയുള്ള നാല് സ്‌റ്റീല്‍ ബോംബുകളും അടുത്തിടെ നിര്‍മ്മിച്ചവയാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ രാഷ്ര്‌ടീയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയ പ്രദേശം കൂടിയാണിത്. അതുകൊണ്ടുതന്നെ സ്‌റ്റീല്‍ ബോംബ് കണ്ടെത്തിയ സംഭവം പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. കസ്‌റ്റഡിയിലെടുത്ത ബോംബുകള്‍ കണ്ണവം സ്‌റ്റേഷനിലേക്ക് മാറ്റിയശേഷം നിര്‍വീര്യമാക്കി.