Wednesday, March 11, 2026 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 04.32 AM

ദേശീയ പാത; പിളര്‍ന്ന ഭാഗം അടച്ചു

uploads/news/2026/01/819435/4.jpg

വടകര: നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാതയില്‍ ചോമ്പാല്‍ ബ്ലോക്ക്‌ ഓഫിസിന്‌ സമീപം കുത്തനെ പിളര്‍ന്ന സംരക്ഷണ ഭിത്തിയിലെ പൊട്ടിപൊളിഞ്ഞ ഭാഗം അടച്ചു. സിമന്റ്‌് മിശ്രിതവും ജില്ലിയും ചേര്‍ത്താണ്‌ അടച്ചത്‌. ഇത്‌ കൊണ്ട്‌ പ്രശ്‌നം തീരുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്‌. സംരക്ഷണ ഭിത്തി നെടുകെ പിളര്‍ന്നിട്ടും കരാര്‍ കമ്പിനിക്കാര്‍ സംഭവം ലഘൂകരിക്കാനുള്ള നീക്കത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ കരാര്‍ കമ്പിനിയുടെ ഏഞ്ചിനിയറിങ്‌ വിഭാഗം സ്‌ഥലത്ത്‌ എത്തി വിശദ പരിശോധന നടത്തി. പ്രശ്‌നത്തില്‍ കെ.കെ രമ എം.എല്‍.എ ജില്ല ഭരണ കൂട്ടവും ദേശീയ പാത അതോററ്ററിയുമായി ബന്ധപ്പെട്ടിരുന്നു. റവന്യൂ വകുപ്പും ചോമ്പാല പോലിസും പ്രശ്‌നത്തിന്റെ ഗൗരവം റിപ്പോര്‍ട്ടുകള്‍ വഴി ജില്ല ഭരണകൂടത്തിന്‌ നല്‍ക്കിയിരുന്നു. ദേശീയപാത അതോററ്ററി വിഭാഗവും സ്‌ഥലത്ത്‌ എത്തിയിരുന്നു.

Ads by Google
Advertisement
Wednesday 07 Jan 2026 04.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW