Wednesday, March 11, 2026 Last Updated 53 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 04.32 AM

പ്ര?ഫസര്‍ വൈരേലില്‍ കരുണാകര മേനോന്‍ അനുസ്‌മരണവും അവാര്‍ഡ്‌ വിതരണവും

uploads/news/2026/01/819434/3.jpg

കോഴിക്കോട്‌: മഹാരാജാസ്‌ കോളേജിലെ മുന്‍ പ്ര?ഫസറും, പ്രമുഖ ഗണിതശാസ്‌ത്ര പണ്ഡിതനും, അറിയപ്പെട്ടിരുന്ന ജീവകാരുണ്യ പ്രവര്‍ത്തകനും, തൃപ്പൂണിത്തുറയി സന്നദ്ധ സേവന സംഘടനയായ അഭയത്തിന്റെ സ്‌ഥാപകനുമായിരുന്ന പ്ര?ഫസര്‍ വൈരേലില്‍ കരുണാകര മേനോന്റെ ഇരുപത്തിഒമ്പതാമത്‌ ചരമവാര്‍ഷികത്തി നോടനുബന്ധിച്ചുള്ള അനുസ്‌മരണവും, മികച്ച സാമൂഹ്യപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡുകള്‍, അനാഥ ശവങ്ങള്‍ ഏറ്റെടുത്ത്‌ സൗജന്യമായി സംസ്‌കരിക്കുന്ന കോഴിക്കോട്‌ ഒളവന സ്വദേശി മീത്തില്‍അബ്‌ദുല്‍ അസീസിനും, വയനാട്ടിലെ ആദിവാസി ഊരുകളില്‍ സൗജന്യ സേവനം നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശിയായ ഹോമിയോ ഡോ.സലില മുല്ലനും നല്‍കി. ചടങ്ങില്‍ തുടര്‍ച്ചയായി ആയിരത്തിലേറെ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പാടി റിക്കാര്‍ഡിട്ട ശ്രീ. പി.ജി. ശ്യാമളനെ ആദരിച്ചു.
സമ്മേളനം ശ്രീ.കെ. ബാബു എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. എസ്‌.എസ്‌. മിനി അവാര്‍ഡുകള്‍ സമര്‍പ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.എല്‍ ബാബു, കൗണ്‍സിലര്‍ സാവിത്രി നരസിംഹറാവു, ടി.സി. ഷിബു, ഇ.എസ്‌. രാകേഷ്‌ പൈ, ടി.എസ്‌. നായര്‍, എം. ബാലകൃഷ്‌ണന്‍, കെ.കെ. രാമചന്ദ്രന്‍, ടി. മുരളീധരന്‍, പി.എന്‍. സുരേന്ദ്രന്‍, പി.എസ്‌. ഇന്ദിര തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Wednesday 07 Jan 2026 04.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW