Wednesday, March 11, 2026 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 04.32 AM

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറി സാമ്പത്തിക ശേഷിയെ നിര്‍വീര്യമാക്കി: വി. കുഞ്ഞാലി

uploads/news/2026/01/819433/2.jpg

മുക്കം: മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്നതിലൂടെ, സംസ്‌ഥാനങ്ങളുടെ സാമ്പത്തികശേഷി നിര്‍വീര്യമാക്കിയിരിക്കയാണന്ന്‌ ആര്‍.ജെ.ഡി സംസ്‌ഥാന ജനറല്‍ സെക്രട്ടറി വി. കുഞ്ഞാലി പറഞ്ഞു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ്‌ നീക്കത്തിനെതിരെയും പുതിയ ലേബര്‍ കോഡിനെതിരെയും ആര്‍.ജെ.ഡി തിരുവമ്പാടി നിയോജകമണ്ഡലം കമ്മറ്റി മുക്കം പോസ്‌റ്റോഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാസെക്രട്ടറി വില്‍സന്‍ പുല്ലുവേലില്‍ അധ്യക്ഷത വഹിച്ചു. ഇളമന ഹരിദാസ്‌, ഗോള്‍ഡന്‍ ബഷീര്‍, സുബൈര്‍ അത്തൂളി, നിയോജക മണ്ഡലം സെക്രട്ടറി മാത്യു മങ്കരയില്‍, മനോജ്‌ മൂത്തേടത്ത്‌, എ.പി. മോയിന്‍, വി.വി. ജോണ്‍ മാസ്‌റ്റര്‍, രാജേഷ്‌ പൊട്ടിയില്‍, ജീന്‍സ്‌ അഗസ്‌റ്റ്യന്‍, ജോര്‍ജ്‌ വര്‍ണ്മീസ്‌, നജീബ്‌ കരിപ്പൊടി, മുഹമ്മദ്‌ കുട്ടിപുളിക്കല്‍ സംസാരിച്ചു.

ബാലുശേരി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ആര്‍.ജെ.ഡി. ബാലുശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലുശേരി പോസ്‌റ്റ്്‌ ഓഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തി. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എന്‍. നാരായണന്‍ കിടാവ്‌ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ദിനേശന്‍ പനങ്ങാട്‌ അധ്യക്ഷത വഹിച്ചു. സന്തോഷ്‌ കുറുമ്പൊയില്‍, ഇ. സുരേന്ദ്രന്‍, എ.കെ. രവീന്ദ്രന്‍, ഉള്ളിയേരി ദിവാകരന്‍, പി.കെ. ബമിത്ത്‌, അനീസ്‌, കെ. വിജയകുമാര്‍, അശോകന്‍ പുതുക്കുടി, സി.കെ. രാഘവന്‍, ഷൈമ കോറോത്ത്‌ എന്നിവര്‍ സംസാരിച്ചു.

നാദാപുരം: രാജ്യത്ത്‌ ദാരിദ്ര ലഘുകരണം ലക്ഷ്യമാക്കി നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച്‌ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തൊഴിലാളി വിരുദ്ധമാണെന്നും രാജ്യത്ത്‌ ലേബര്‍ കോഡുകള്‍ നടപ്പിലാക്കി തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാക്കാനുള്ള ഭരണകൂടത്തിന്റെ ലക്ഷ്യമാണെന്നും ആര്‍.ജെ.ഡി സംസ്‌ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ പറഞ്ഞു. കല്ലാച്ചി ഹെഡ്‌ പോസ്‌റ്റാഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്‌ഥാന വ്യാപകമായി കേന്ദ്ര നിലപാടിനെതിരായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മുന്നില്‍ ആര്‍.ജെ.ഡി പ്രതിഷേധിക്കുകയാണന്നും സലിം മടവൂര്‍ പറഞ്ഞു. ആര്‍.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ്‌് വത്സരാജ്‌ മണലാട്ട്‌ അധ്യക്ഷത വഹിച്ചു.
ജില്ലാ ഭാരവാഹികളായ ഇ.കെ സജിത്ത്‌കുമാര്‍, എം.കെ മൊയ്‌തു ജില്ലാ കമ്മറ്റിയംഗം പി.എം. നാണു, മണ്ഡലം കമ്മറ്റി ഭാരവാഹികളായ കെ.വി നാസര്‍, വി.കെ പവിത്രന്‍, കെ. രജീഷ്‌ മണ്ഡലം കമ്മറ്റിയംഗങ്ങളായ ടി.കെ ബാലന്‍, ഗംഗാധരന്‍ പാച്ചാക്കര, കെ.സി വിനയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി കൃഷ്‌ണന്‍, ടി. ചന്ദ്രന്‍, ടി.പി വാസു, കോമത്ത്‌ ഭാസ്‌കരന്‍, ടി. രാമകൃഷ്‌ണന്‍, എം. രാജന്‍, ദേവി കുമ്മത്തില്‍, പി.കെ അശോകന്‍, പി സഞ്‌ജയ്‌ ബാവ എന്നിവര്‍ ധര്‍ണക്ക്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 07 Jan 2026 04.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW