Wednesday, March 11, 2026 Last Updated 20 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 04.41 AM

മെക്‌ 7 വയനാട്‌ ജില്ലാ മെഗാ സംഗമം നടത്തി

uploads/news/2026/01/819285/4.jpg

കല്‍പ്പറ്റ: മെക്‌ 7 വയനാട്‌ ജില്ലാ മെഗാ സംഗമം കല്‍പ്പറ്റ എം.സി.എഫ്‌ പബ്ലിക്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. മെക്‌ 7 സ്‌ഥാപകനും ക്യാപ്‌റ്റനുമായ സലാഹുദ്ദീന്‍ സംഗമത്തിന്റെ ഭാഗമായി നടന്ന വ്യായാമ പരിശീലനത്തിന്‌ നേതൃത്വം നല്‍കി. ജില്ലാ ഓര്‍ഗനൈസര്‍ പി.കെ. ഫൈസല്‍ മീനങ്ങാടി സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ മുസ്‌തഫ അധ്യക്ഷത വഹിച്ചു. ക്യാപ്‌റ്റന്‍ സലാഹുദ്ദീന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ടി. ഹംസ മുഖ്യാതിഥിയായി പങ്കെടുത്തു. മെക്‌ 7 ബ്രാന്‍ഡ്‌ അംബാസിഡര്‍ അറക്കല്‍ ബാവ മുഖ്യപ്രഭാഷണം നടത്തി. മെക്‌ 7 നോര്‍ത്ത്‌ സോണ്‍ കോര്‍ഡിനേറ്റര്‍ ഡോ. ഇസ്‌മായില്‍ മുജദ്ദിദി പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പ്രസീന സോവനീര്‍ പ്രകാശനം നിര്‍വഹിച്ചു.
വാര്‍ഡ്‌ കൗണ്‍സിലര്‍ ഷരീഫ, ഷമീര്‍ ഒടുവില്‍, എം.സി.എഫ്‌ സ്‌കൂള്‍ ജനറല്‍ സെക്രട്ടറി ഡോ. മുസ്‌തഫ ഫാറൂഖി, നിയാസ്‌ എകരൂല്‍, അലിന്‍ കല്‍പ്പറ്റ, അലി പേപ്പുലര്‍, നാസിര്‍ പാലൂര്‍, തിജാസ്‌ കുന്നുമ്മല്‍, ബാപ്പു, ജസീര്‍ പനമരം, ഹുസൈന്‍, രജനി ഗിരീഷ്‌ സംസാരിച്ചു. ജില്ലാ വനിതാ കോര്‍ഡിനേറ്റര്‍ സലീല ഷാജി പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. മനശാസ്‌ത്രകാരനും പ്രശസ്‌ത ട്രെയിനറും മോട്ടിവേറ്ററുമായ ഷാഫി കളത്തിങ്കല്‍ മോട്ടിവേഷന്‍ സ്‌പീച്ച്‌ നടത്തി. തുടര്‍ന്ന്‌ വിവിധ കലാപരിപാടികളും അരങ്ങേറി.

Ads by Google
Advertisement
Tuesday 06 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW