Wednesday, March 11, 2026 Last Updated 6 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 04.41 AM

പ്രീമിയം വിജയ ക്രിക്കറ്റ്‌ ക്ലബ്ബ്‌ ജേതാക്കള്‍

uploads/news/2026/01/819283/2.jpg

ബത്തേരി: കാലിക്കറ്റ്‌ മാസ്‌റ്റര്‍ ക്രിക്കറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ കൃഷ്‌ണഗിരി സേ്‌റ്റഡിയത്തില്‍ കഴിഞ്ഞ ഏഴ്‌ ദിവസമായി മൂന്നു കാറ്റഗറിയില്‍ നടത്തിയ മാസേ്‌റ്റഴ്‌സ് പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ സണ്‍ഡേ സി.സിയെ 23 റണ്‍സിന്‌ പരാജയപ്പെടുത്തി പ്രീമിയം വിജയ ക്രിക്കറ്റ്‌ ക്ലബ്‌ ജേതാക്കളായി. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത പ്രീമിയം വിജയ സി.സി മുന്‍ ക്യാപ്‌റ്റന്‍ സി.പി അസ്‌കറിന്റെ 34 പന്തില്‍ നേടിയ 70 റണ്‍സിന്റെ സൂപ്പര്‍ ബാറ്റിംഗ്‌ മികവില്‍ 150 എന്ന ലക്ഷ്യം നല്‍കുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍ഡേ സി.സിയെ നയിം. എസ്‌.എമ്മിന്റെ മികച്ച ബൗളിങ്ങില്‍ 126 റണ്‍സില്‍ ആള്‍ഔട്ട്‌ ആക്കിയാണ്‌ കിരീടം സ്വന്തമാക്കിയത്‌. മികച്ച ബാറ്ററായി വിജയ സിസിയുടെ
മുഹമ്മദ്‌ നൗഫല്‍, മികച്ച ബൗളറായി സണ്‍ഡേ സി.സിയുടെ മുഹമ്മദ്‌ ഷഹലും കരസ്‌ഥമാക്കി. ഫൈനലില്‍ മാന്‍ ഓഫ്‌ ദി മാച്ച്‌ അവാര്‍ഡിന്‌ വിജയ സി.സിയുടെ സി.പി. അസ്‌കറും അര്‍ഹനായി. ആദ്യം നടന്ന 50 വയസ്സ്‌ കഴിഞ്ഞവരുടെ സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ ലെജന്‍ഡ്‌സ് സ്‌റ്റീല്‍ ഒ സ്‌റ്റീല്‍ 65 റണ്‍സിന്‌ നാസ്‌കോ വിജയയെ തോല്‍പ്പിച്ച്‌ ജേതാക്കളായി. ടോസ്‌ നേടി ബാറ്റിംഗ്‌ തിരഞ്ഞെടുത്ത ലെജന്‍ഡ്‌സ് സ്‌റ്റീല്‍ ഒ സ്‌റ്റീല്‍ റിയാസ്‌ മാമുവിന്റെയും മെഹറൂഫ്‌. പി.പിയുടെയും അര്‍ദ്ധ സെഞ്ച്വറികളുടെ സഹായത്താല്‍ നേടിയ 162 റണ്‍സിന്‌ മറുപടിയായി 97 റണ്‍സ്‌ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ഫൈനലിലെ മാന്‍ ഓഫ്‌ ദി മാച്ച്‌, മികച്ച കളിക്കാരന്‍ ആയും മികച്ച ബാറ്ററായും റിയാസ്‌ മാമുവിനേയും ബൗളര്‍ ആയി പി.ടി. നിസാറിനെയും തിരഞ്ഞെടുത്തു. തുടര്‍ന്നു നടന്ന ജൂനിയര്‍ വിഭാഗം ഫൈനലില്‍ എലാന്‍സ്‌ റോണ്ടക്ക്‌ റോയല്‍സ്‌ ജേതാക്കളായി. ടോസ്‌ നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍ 18 ജെ.സി.സി നിശ്‌ചിത 15 ഓവറില്‍ മുബി എന്‍സ്‌റ്റൂണ്‍ നേടിയ 84 റണ്‍സിന്റെ കരുത്തില്‍ 154 റണ്‍സ്‌ എന്ന ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗ്‌ ഇറങ്ങിയ എലാന്‍സ്‌ റോണ്ടക്ക്‌ റോയല്‍സ്‌ അന്‍ജും, അലി, ഫഹദ്‌. എ.വി എന്നിവരുടെ മികച്ച മറുപടി ബാറ്റിംഗിലൂടെ 13 ഓവറില്‍ ലക്ഷ്യം കണ്ടു.
ജൂനിയര്‍ വിഭാഗം മികച്ച കളിക്കാരനായി ആര്‍ 18 ജെ.സി.സിയുടെ മുബി എന്‍സ്‌റ്റണും മികച്ച ബാറ്റര്‍ ആയി റോയല്‍സിന്റെ ഹഫീഫിനെയും ബൗളര്‍ ആയി റോയല്‍സിന്റെ ജുനൈദും തിരഞ്ഞെടുത്തു. വിജയികള്‍ക്ക്‌ എം.എസ്‌ നാച്ചുറല്‍ ആയുര്‍വേദിക്‌ മാനേജര്‍ അബ്‌ദുല്‍ ഗഫൂര്‍, ഫൈനാന്‍സ്‌ മാനേജര്‍ ഷഹാന. കെ.കെ എന്നിവര്‍ ട്രോഫികള്‍ കൈമാറി. സി.എം.സി പ്രസിഡന്റ്‌ ഫൗസല്‍ ഹസ്സന്‍, സെക്രട്ടറി മെഹബൂബ്‌. ബി.വി, ട്രഷറര്‍ അല്‍ത്താഫ്‌. കെ പ്രസംഗിച്ചു. ടൂര്‍ണമെന്റിന്‌ കണ്‍വീനര്‍മാരായ ജാബിര്‍ സാലിഹ്‌, ഹാരിസ്‌. സി.ഇ.വി എന്നിവരും കമ്മിറ്റി അംഗങ്ങള്‍ ആയ മെഹറൂഫ്‌. പി.പി, മമ്മുദ്‌. ഒ, അക്‌തര്‍. ബി.വി, ഫാറൂക്‌ അലി, ജൈസല്‍.കെ, ഹാരിസ്‌. പി.വി നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 06 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW