Friday, March 13, 2026 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 04.41 AM

മലയാളി മജീഷ്യന്‍സ്‌ അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം

uploads/news/2026/01/819281/4.jpg

മലപ്പുറം: കേരളത്തിലെ മാന്ത്രികരുടെ ഔദ്യോഗിക സംഘടനയായ മലയാളി മജീഷ്യന്‍സ്‌ അസോസിയേഷന്‍ (എം.എം.എ) മലപ്പുറം ജില്ലാ സമ്മേളനം മലപ്പുറം കോട്ടക്കുന്ന്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഹാളില്‍ നടന്നു. സമ്മേളനം മാന്ത്രികന്‍ നിലമ്പൂര്‍ പ്രദീപ്‌ കുമാര്‍ ദേശീയോദ്‌ഗ്രഥന മാജിക്കിലൂടെ ഉദ്‌ഘാടനം ചെയ്‌തു. ജില്ല പ്രസിഡന്റ്‌ സുല്‍ഫി മുത്തങ്കോട്‌ അദ്ധ്യക്ഷത വഹിച്ചു. മുന്‍ സംസ്‌ഥാന പ്രസിഡന്റ്‌ ഇസ്‌ഹാഖ്‌ പോരൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി കുട്ടന്‍സ്‌ കോട്ടയ്‌ക്കല്‍ സ്വാഗതവും ട്രഷറര്‍ പ്രജിത്ത്‌ മുല്ലക്കല്‍ നന്ദിയും പറഞ്ഞു.
സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ ലത്തീഫ്‌ കോട്ടയ്‌ക്കല്‍, ഹനീഫ തച്ചണ്ണ, മുന്‍ ജില്ലാ സെക്രട്ടറി മലയില്‍ ഹംസ, സീനിയര്‍ മജീഷ്യന്‍മാരായ ജോയ്‌ തെങ്ങുംതറയില്‍, ശ്രീധരന്‍ മമ്പാട്‌, വൈസ്‌ പ്രസിഡന്റ്‌ എം.എം. പുതിയത്ത്‌ എടവണ്ണ, ജോയിന്‍ സെക്രട്ടറി നവാസ്‌ തറയില്‍, എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ ഹനീഫ തിരൂര്‍, അബ്‌ദുല്‍ സലാം തൂമ്പത്ത്‌, ഡോ. കെ.എം. ഷമീല്‍, പി.പി. മനോജ്‌, അസീസ്‌ നീരാട്‌, ഉണ്ണി മൊയ്‌തീന്‍, അംഗങ്ങളായ ഷാഹുല്‍ ഹമീദ്‌, രാധാകൃഷ്‌ണന്‍ മഞ്ചേരി, സേതുമാധവന്‍, സുഹൈല്‍, ബാലചന്ദ്രന്‍ ഓടക്കയം, നാസര്‍ കൊട്ടാരത്തില്‍, ഫിയാസ്‌ പരിപാടിയില്‍ സംബന്ധിച്ചു. ചടങ്ങില്‍ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീധരന്‍ മമ്പാടിനെയും സീനിയര്‍ മജീഷ്യനായി തെരഞ്ഞെടുത്ത്‌ എം.എം. പുതിയത്ത്‌ എടവണ്ണയെയും പൊന്നാട അണിയിച്ച്‌ ആദരിച്ചു. തുടര്‍ന്ന്‌ മാന്ത്രികര്‍ക്ക്‌ വിക്‌ടറി വിനേഷിന്റെ മാജിക്ക്‌ ആന്റ്‌ മെന്റലിസം ടീച്ചിംഗ്‌ ക്ലാസ്സും ഡോക്‌ടര്‍ കെ.എം. ഷമീലിന്റെ ഗാലാ ഷോയും അരങ്ങേറി.

Ads by Google
Advertisement
Tuesday 06 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW