-->
എടപ്പാള്‍: കടകശ്ശേരി ഐഡിയല്‍ ഇം?ീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് എന്‍.എസ്.എസ്. യൂണിറ്റുകളുടെ ഇനിയുമൊഴുകും എന്ന ശീര്‍ഷകത്തില്‍ നടന്ന സപ്‌തദിന സഹവാസ ക്യാമ്പ് സമാപിച്ചു. തൃക്കണാപുരം ജി.എല്‍.പി.എസ്, എസ്.എസ്.യു.പി. സ്‌കൂള്‍ എന്നി വിദ്യാലയങ്ങളിലായിരുന്നു ക്യാമ്പ്. ക്യാമ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമസ്വരാജ്, ലഹരിക്കെതിരെ സമൂഹത്തിന്റെ മുമ്പില്‍ ഒപ്പുവച്ച ബാനര്‍, എയ്‌ഡ്സിനെതിരെ ജ്യോതി, ഡിജിറ്റല്‍ കൂട്ടുകാര്‍, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പൊതുജന പങ്കാളിത്തം, പ്രകൃതി ജന്യ ഉല്‍പന്നങ്ങളുടെ നിര്‍മാണം, പപ്പായ അച്ചാര്‍, പച്ചക്കറി കൃഷി പരിശീലനം, വിത്തും കൈക്കോട്ടും, പച്ചക്കറി തൈവിതരണം, സ്‌നേഹാങ്കണം, അംഗന്‍വാടി കുട്ടികള്‍ക്ക് കളിക്കോപ്പ് വിതരണം, വേരുകള്‍ തേടി, സ്‌കൂള്‍ പൂന്തോട്ട നിര്‍മ്മാണം, മണ്ണും മനുഷ്യനും, ഫസ്‌റ്റ് എയ്‌ഡ് കിറ്റ് വിതരണം, ഗസല്‍ സന്ധ്യ, യോഗ എന്നിവയും ക്യാമ്പിന്റെ മുഖ്യ പ്രവര്‍ത്തനങ്ങളായിരുന്നു.
പന്ത്രണ്ട് ഗ്രൂപ്പുകളായി നൂറ് വളണ്ടിയര്‍മാര്‍ സ്‌ഥിരം പ്രതിനിധികളായി. എന്‍.എസ്.എസ്. സേ്‌റ്ററ്റ് കോര്‍ഡിനേറ്റര്‍ ഡോ. ദേവിപ്രിയ, ടെക്‌സിക്കല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുനീഷ്, ജില്ല കോര്‍ഡിനേറ്റര്‍ പി.ടി. രാജ്‌മോഹന്‍, കുറ്റിപ്പുറം ക്ലസ്‌റ്റര്‍ കണ്‍വീനര്‍ അബ്‌ദുസലാം, തിരൂര്‍ ക്ലസ്‌റ്റര്‍ കണ്‍വീനര്‍ സി. സമീര്‍, തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. അബൂബക്കര്‍ സിദ്ധീഖ്, വൈസ് പ്രസിഡന്റ് സി. സുനിത, വാര്‍ഡ് അംഗം വാസുദേവന്‍, പി.ടി.എ. പ്രസിഡന്റ് പി.വി. ഇബ്രാഹിം, ഹെഡ് മിസ്‌ട്രസ് കെ. ശ്രീദേവി, ഐഡിയല്‍ സ്‌ഥാപക ഡയറക്‌ടര്‍ മജീദ് ഐഡിയല്‍, പ്രിന്‍സിപ്പാള്‍ എം. സെന്തില്‍ കുമരന്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ.പി. വിനീഷ്, ഐ. സുന്ദരന്‍, പ്രോഗം ഓഫീസര്‍മാരായ രസീത കാവുങ്ങല്‍, പി.എച്ച്. അജ്‌മല്‍ ഫായിസ്, അര്‍ജുന്‍ ജയദാസ്, പി.കെ. അമൃത, വളണ്ടിയര്‍ ലീഡര്‍മാരായ അംറിന്‍ അഷ്‌റഫ്, ആസിം അര്‍ഷന്‍, കെ.എം. റെന, മുഹമ്മദ് ഷെസിന്‍ വിവിധ സെഷനുകളില്‍ സംവദിച്ചു.