Monday, March 16, 2026 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 04.41 AM

തൊഴിലുറപ്പ്‌ തൊഴിലാളികളുടെ വാര്‍ഡ്‌ തല അസംബ്ലി നടത്തി

uploads/news/2026/01/819278/1.jpg

താനൂര്‍: തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച്‌ ഗ്രാമീണരുടെ ജീവിതം തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികളുടെ വാര്‍ഡ്‌ തല അസംബ്ലി സംഘടിപ്പിച്ചു. ഒഴൂര്‍ മണലിപ്പുഴയില്‍ നടന്ന പരിപാടി കെ.എസ്‌.കെ.ടി.യു. ജില്ലാ സെക്രട്ടറി ഇ. ജയന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.ടി.എസ്‌. ബാബു അധ്യക്ഷനായി.
ജലാല്‍ കോറാട്‌, എം.സി. ബേബി, കെ.പി. സുബ്രഹ്‌മണ്യന്‍ പ്രസംഗിച്ചു. താനാളൂര്‍ നിരപ്പ്‌ നടന്ന പരിപാടി കെ.എസ്‌.കെ.ടി.യു. ഏരിയ പ്രസിഡന്റ്‌ സമദ്‌ താനാളൂര്‍ ഉദ്‌ഘാടനം ചെയ്‌തു. തൊഴിലുറപ്പ്‌ തൊഴിലാളി യൂണിയന്‍ ഏരിയ പ്രസിഡന്റ്‌ പി. രാജേഷ്‌, സെക്രട്ടറി മാമ്പറ്റ രാധ, ബാലകൃഷ്‌ണന്‍ ചുള്ളിയത്ത്‌, എം. അനില്‍കുമാര്‍, കെ.ടി. ശശി വിവിധ കേന്ദ്രങ്ങളിലെ പരിപാടികളില്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 06 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW