-->
കൂത്തുപറമ്പ്: രക്‌തസാക്ഷി യു.കെ കുഞ്ഞിരാമന്‍ അനുസ്‌മരണ പൊതുയോഗം നീര്‍വേലിയില്‍ സിപിഐ എം ജില്ലാക്കമ്മിറ്റിയംഗം കെ ധനഞ്‌ജയന്‍ ഉദ്‌ഘാടനം ചെയ്‌തു. ടി. ബാലന്‍ അധ്യക്ഷനായി. എസ്.എഫ്.ഐ സംസ്‌ഥാന ജോ: സെക്രട്ടറി സെയ്‌ദ് മുഹമ്മദ് സാദിഖ്, ഏരീയ സെക്രട്ടറി എം. സുകുമാരന്‍, ടി. അശോകന്‍, കെ. ലീല, ഷാജി കരിപ്പായി, പി ഉത്തമന്‍, കെ. സന്ധ്യാ ലക്ഷ്‌മി എന്നിവര്‍ സംസാരിച്ചു. കണ്ടംകുന്ന് റോഡ് കേന്ദ്രീകരിച്ചു നടന്ന ചുകപ്പ് വളന്റിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും നീര്‍ വേലിയില്‍ സമാപിച്ചു. സ്‌മൃതി കുടീരത്തില്‍ പുഷ്‌പാര്‍ച്ചനയും നടന്നു.