Wednesday, March 11, 2026 Last Updated 8 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 04.41 AM

ഓര്‍മ്മകളുടെ സ്‌നേഹതീരത്ത്‌ പാച്ചേനിയുടെ ജന്മദിനാഘോഷം

uploads/news/2026/01/819276/3.jpg

പയ്യന്നൂര്‍: ജനപ്രിയനായ മുന്‍ ഡിസിസി പ്രസിഡന്റ്‌ സതീശന്‍ പാച്ചേനിയുടെ ഓര്‍മ്മകളുമായി സൗഹൃദ കൂട്ടായ്‌മ. അദ്ദേഹത്തിന്റെ 58ാം ജന്മദിനത്തിന്റെ ഭാഗമായി ചരിത്രം ഉറങ്ങുന്ന പയ്യന്നൂര്‍ ശ്രീ നാരായണ വിദ്യാലയത്തിലെ ഗാന്ധി മാവിന്‍ ചുവട്ടിലാണ്‌ സ്‌നേഹതീരം എന്ന പരിപാടി സംഘടിപ്പിച്ചത്‌. വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളും ആദര്‍ശ ജീവിതവും കൊണ്ട്‌ ജനഹൃദയങ്ങളില്‍ ഇടം നേടിയ സതീശന്‍ പാച്ചേനിയുടെ ജന്മദിനാഘോഷ പരിപാടിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.
സതീശന്‍പാച്ചേനിയെയും കുടുംബത്തെയുമറിയുന്ന പ്രശസ്‌ത കവി മാധവന്‍ പുറച്ചേരിയായിരുന്നു ഉദ്‌ഘാടകന്‍. ഒരു പൊതുപ്രവര്‍ത്തകന്‍ എത്രത്തോളം വിനയാനീതനാവണമെന്നും സംശുദ്ധമായ പൊതുജീവിതത്തെമാത്രമെ ഇനി ജനങ്ങള്‍ അംഗീകരിക്കൂവെന്നുംഅദ്ദേഹം പറഞ്ഞു.
സാധാരണക്കാരായ ജനതയുടെ മനസില്‍ എന്നും നിലനില്‍ക്കുന്നത്‌ മനുഷ്യസ്‌നേഹമുള്ളവര്‍ മാത്രമായിരിക്കുമെന്നും അങ്ങനെയുള്ള വ്യക്‌തിത്വമാണ്‌ സതീശന്‍ പാച്ചേനിയുടേതെന്നും നല്ല ഓര്‍മ്മകളുടെ സാമ്രാജ്യം പടുത്താണ്‌ അദ്ദേഹം യാത്രയായതെന്നും മാധവന്‍ പുറച്ചേരി കൂട്ടിച്ചേര്‍ത്തു. ഡി.സി.സി ജനറല്‍ സെക്രട്ടരി രജിത്‌ നാറാത്ത്‌ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ കെ. ജയരാജ്‌, പി.ടി ഖദീജ, എംപി ഉണ്ണികൃഷ്‌ണന്‍, എം.കെ രാജന്‍, ഇ.ടി. പത്മനാഭന്‍, രജനീ രമാനന്ദ്‌, എ.കെ. ശ്രീജ, ടി. ഭരതന്‍, കെ.പി.മോഹനന്‍, സതീശന്‍ പാച്ചേനിയുടെ ഭാര്യ റീന, കുടുംബാംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Tuesday 06 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW