Thursday, March 12, 2026 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 04.41 AM

ഹെറിറ്റേജ്‌ റണ്ണില്‍ ശ്രദ്ധേയമായി തലശേരി പെരുമയെ കോര്‍ത്ത തീം സോങ്‌

uploads/news/2026/01/819275/2.jpg

തലശേരി: അഞ്ചാമത്‌ എഡിഷന്‍ തലശേരി ഹെറിറ്റേജ്‌ റണ്ണിന്റെ ഭാഗമായി ഗായകന്‍ ഇസ്‌മാഈല്‍ നാദാപുരവും ഭാര്യ ഡോ. ഫാത്തിമ വര്‍ദയും ചേര്‍ന്ന്‌ പാടി അവതരിപ്പിച്ച തലശ്ശേരി പെരുമയെ കോര്‍ത്ത തീം സോങ്‌ ശ്രദ്ധേയമാകുന്നു. തലശേരിയുടെ പൗരാണികതയിലേക്കും ചരിത്രത്തിലേക്കും ദൃശ്യങ്ങളും വരികളും സംഗീതവും ഉപയോഗിച്ച്‌ കടന്നുപോകുന്നതാണ്‌ തീം സോങ്‌.
കൈരളി ടി വി പട്ടുറുമാല്‍ ജേതാവ്‌ ഇസ്‌മാഈല്‍ നാദാപുരം സംഗീതം നല്‍കിയ ഗാനത്തില്‍ ആദ്ദേഹത്തോടൊപ്പം ഡോ. ഫാത്തിമ വര്‍ദയും പാടുന്നു. തലശേരിയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ചാണ്‌ ഇരുവരും തലശേരി പെരുമയെ ചരടില്‍ കോര്‍ക്കുന്നത്‌. തലശേരി സ്വദേശിയായ പത്രപ്രവര്‍ത്തകന്‍ മുജീബ്‌ റഹ്‌മാന്‍ കരിയാടനാണ്‌ വരികളെഴുതിയത്‌. സി.എച്ച്‌് ഫഹദാണ്‌ ബി ജി എം നിര്‍വഹിച്ചത്‌. നിധി പ്ലഗ്‌ ഇന്‍ മിക്‌സും മാസ്‌റ്ററും നിര്‍വഹിച്ച ഗാനത്തിന്‌ രാഗേഷ്‌ പാലക്കൂലും ശ്രീജേഷ്‌ പാനൂരുമാണ്‌ ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയ്‌തത്‌. തലശേരി എം.എല്‍.എയും കേരള നിയമസഭാ സ്‌പീക്കറുമായ അഡ്വ. എ.എന്‍ ഷംസീറിന്റെ അധ്യക്ഷതയില്‍ കേരള തദ്ദേശ സ്വയംഭരണ എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി എം.ബി രാജേഷാണ്‌ ഗാനത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്‌. തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍, കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ ജോയിന്റ്‌ സെക്രട്ടറി ബിനീഷ്‌ കോടിയേരി തുടങ്ങി നിരവധി പ്രമുഖര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. തലശേരിക്കും തലശേരിക്കാര്‍ക്കുമാണ്‌ ഗാനം സമര്‍പ്പിച്ചിരിക്കുന്നത്‌.

Ads by Google
Advertisement
Tuesday 06 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW