Friday, March 13, 2026 Last Updated 28 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 04.40 AM

മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു

uploads/news/2026/01/819273/4.jpg

നാദാപുരം: എം.പി ചാരിറ്റബിള്‍ ട്രസ്‌റ്റിന്‌ കീഴില്‍ തൂണേരി പട്ടാണിയില്‍ പ്രവര്‍ത്തിച്ചുവരുന്ന അന്തലൂസിയ സെന്റര്‍ ഫോര്‍ ചൈല്‍ഡ്‌ ഡെവലപ്പമെന്റും ശിശുരോഗ വിഭാഗത്തില്‍ കണൂര്‍ ആസ്‌റ്റര്‍മിംസും സഹകരിച്ച്‌ സൗജന്യ പീഡിയാട്രിക്‌ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു.
തൂണേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വളപ്പില്‍ കുഞ്ഞമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുറഹമാന്‍ പഴയങ്ങാടി അധ്യക്ഷനായി. സഫ്വാന്‍ കല്ലൂര്‍, ഡോ. മുഹമ്മദ്‌ ഷഫീഖ്‌, ഡോ. പ്യുഷ ശിവകുമാര്‍ പട്ടേല്‍, ഡോ. കാര്‍ത്തിക, ഡോ. മനു, ഓപ്രേഷന്‍ മാനേജര്‍ രാഗേഷ്‌, മാര്‍ക്കറ്റിങ്‌ മാനേജര്‍ അമല്‍, വിന്‍ദുജ വി. കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ടോക്കന്‍ ഓഫ്‌ ലവ്‌ എന്ന ഉപഹാരം വളപ്പിപ്പില്‍ കുഞമ്മദ്‌ അബ്‌ദുറഹ്‌മാന്‍ പഴയങ്ങാടി എന്നിവര്‍ വിതരണം ചെയ്‌തു. പഞ്ചായത്തില്‍ നിന്നായി നൂറില്‍പരം ഭിന്നശേഷി കുട്ടികള്‍ പരിശോധ നടത്തി.

Ads by Google
Advertisement
Tuesday 06 Jan 2026 04.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW