Wednesday, March 11, 2026 Last Updated 47 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 04.40 AM

കച്ചേരി പാലക്കുന്നത്ത്‌ വാളാഞ്ചിക്കാവ്‌ റോഡ്‌ പ്രവൃത്തി ഉദ്‌ഘാടനം ചെയ്‌തു

uploads/news/2026/01/819272/3.jpg

മുക്കം: ചിരകാല സ്വപ്‌നം പൂവണിഞ്ഞു. കച്ചേരി ഡിവിഷനില്‍ പാലക്കുന്നത്ത്‌ വാളാഞ്ചികാവ്‌ റോഡ്‌ പ്രവൃത്തി ഉദ്‌ഘാടനം ചെയ്‌തു.
കാലങ്ങളായി യാത്രാ സൗകര്യമില്ലാതെ ബുദ്ധിമുട്ടിയിരുന്ന കുടുംബങ്ങളുടെ ചിരകാല സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. തെരഞ്ഞെടുപ്പ്‌ വേളയില്‍ നല്‍കിയ വാഗ്‌ദാനം പാലിച്ചുകൊണ്ട്‌ പുതിയ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക്‌ തുടക്കമായി. നാട്ടുകാരായ വസ്‌തു ഉടമകള്‍ റോഡിനായി സൗജന്യമായി സ്‌ഥലം വിട്ടുനല്‍കിയതോടെയാണ്‌ പദ്ധതിക്ക്‌ വഴിതെളിഞ്ഞത്‌. മുക്കം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.പി ചാന്ദ്‌നി റോഡ്‌ നിര്‍മ്മാണത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. കച്ചേരി ഡിവിഷന്‍ കൗണ്‍സിലര്‍ കുടുക്കേങ്ങല്‍ രാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ബ്രാഞ്ച്‌ സെക്രട്ടറി പി.കെ ബാബു സ്വാഗതവും വത്സന്‍ ടി.ടി നന്ദിയും രേഖപ്പെടുത്തി.

Ads by Google
Advertisement
Tuesday 06 Jan 2026 04.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW