Wednesday, March 11, 2026 Last Updated 23 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 04.40 AM

താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടങ്ങി; െഹവി വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു

uploads/news/2026/01/819271/2.jpg

കോഴിക്കോട്‌: വാഹനപെരുപ്പം കാരണം വലിയ ഗതാഗതകുരുക്ക്‌ അനുഭവപ്പെടുന്ന താമരശേരി ചുരത്തില്‍ ഗതാഗതനിയന്ത്രണം തുടങ്ങി. ദേശീയപാത 766ല്‍ താമരശേരി ചുരത്തിലെ 06, 07, 08 വളവുകളില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച്‌ ലോറിയില്‍ കയറ്റല്‍, അറ്റകുറ്റപ്പണികള്‍ എന്നിവ നടക്കുന്നതിനായാണ്‌ ഇന്നലെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌.
മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും ഹെവി വാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ദേശീയപാത ഉപവിഭാഗം എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ അറിയിച്ചു. ബുദ്ധിമുട്ട്‌ ഒഴിവാക്കുന്നതിനു യാത്ര വാഹനങ്ങള്‍ രാവിലെ എട്ട്‌ മണിക്ക്‌ മുന്‍പും , വൈകുന്നേരം ആറ്‌ മണിക്ക്‌ ശേഷവുമായി ക്രമീകരിക്കണമെന്നുമാണ്‌ നിര്‍ദേശം.
എന്നാല്‍ ക്രിസ്‌മസ്‌ അവധി കഴിഞ്ഞുള്ള തിരക്കിലായിരുന്നു ഞായറാഴ്‌ച മുതല്‍ താമരശേരി ചുരവും ദേശീയപാത 766 ലെ പാതയും. ദീര്‍ഘദൂരബസുകള്‍ ഞായറാഴ്‌ച കൂടുതല്‍ സര്‍വീസ്‌ നടത്തിയതോടെ ഞായറാഴ്‌ച രാത്രിയും വലിയ ഗതാഗതകുരുക്ക്‌ താമരശേരി ചുരത്തില്‍ നേരിട്ടിരുന്നു. തിങ്കളാഴ്‌ചയും വാഹനങ്ങളുടെ വലിയ തിരക്കാണ്‌ ചുരം പാതയില്‍ കണ്ടത്‌. പക്ഷേ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിട്ടതോടെ വലിയ ഗതാഗതകുരുക്കില്ലാതെയായിരുന്നു വാഹനങ്ങളുടെ .യാത്ര. കഴിഞ്ഞ ദിവസങ്ങളില്‍ മണിക്കൂറുകള്‍ ബസുകള്‍ ഉള്‍പ്പെടെ ചുരത്തിലും ദേശീയപാത 766ലും ഗതാഗതകുരുക്കില്‍പ്പെട്ട്‌ യാത്രക്കാര്‍ ദുരിതം അനുഭവിച്ചിരുന്നു.
താമരശേരി ചുരത്തിലെ ഗതാഗതകുരുക്ക വലിയ രാഷ്ര്‌ടീയ വിഷയമാക്കി വയനാട്‌ ജില്ലയിലെ രണ്ട്‌ പ്രതിപക്ഷ എം.എല്‍.എ.മാര്‍ കോഴിക്കോട്‌ കലക്‌റ്ററേറ്റിന്‌ മുമ്പില്‍ രാപകല്‍ സമരം നടത്തിയതോടെ ജില്ലാഭരണകൂടം ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്‌.
ഗതാഗതകുരുക്കിന്‌ പരിഹാരം കാണാനും യാത്രസുഗമമാക്കാനും സര്‍ക്കാര്‍ അനാസ്‌ഥ ആരോപിച്ചായിരുന്നു ടി.സിദ്ദീഖ്‌, ഐ.സി.ബാലകൃഷ്‌ണന്‍ എന്നീ കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം കോഴിക്കോട്‌ കലക്‌റ്ററേറ്റ്‌ പടിക്കല്‍ രാപകല്‍ സമരം നടത്തി ശ്രദ്ധ നേടിയത്‌. രാഷ്ര്‌ടീയസമരമാണെന്ന്‌ ആക്ഷേപം ലഭിച്ചെങ്കിലും ചുരത്തിലെ ഗതാഗതകുരുക്ക്‌ വലിയ പ്രശ്‌നമാണെന്ന വിഷയത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. ചുരത്തിലെ തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപണികള്‍ നടത്താന്‍ തുടങ്ങിയതും ഇതിലൂടെയുള്ള ഗതാഗതം സുഗമമാക്കും.
വാഹനങ്ങളുടെ പെരുപ്പവും വലിയ വാഹനങ്ങള്‍ യന്ത്രതകരാറുകാരണവും അപകടത്തില്‍പ്പെട്ടും ചുരത്തില്‍ കുടുങ്ങുന്നതുമാണ്‌ വലിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌.
അപകടത്തില്‍പ്പെടുന്ന വാഹനങ്ങളെ പെട്ടെന്ന്‌ റോഡില്‍ നിന്നും മാറ്റാനുള്ള ക്രെയിന്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ചുരത്തില്‍ ലഭ്യമാക്കാനായാലെ ഗതാഗതകുരുക്കിന്‌ വലിയഅളവില്‍ പരിഹാരം കാണാനാകൂ.

Ads by Google
Advertisement
Tuesday 06 Jan 2026 04.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW