Thursday, March 12, 2026 Last Updated 7 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 05.16 AM

ആനുവല്‍ സ്‌പോര്‍ട്‌സ് മീറ്റ്‌ സമാപിച്ചു

പനമരം: വയനാട്‌ ജില്ലയിലെ മെഡിക്കല്‍ റെപ്രസന്റേറ്റീവ്‌മാരുടെ സംഘടനയായ എം.ഏര്‍ക്ല ബ്‌ വയനാട്‌ പനമരം ഫിറ്റ്‌കാസ ടര്‍ഫില്‍ നടത്തിയ എം.ആര്‍ക്ല ബ്ബ്‌ ആനുവല്‍ സ്‌പോര്‍ട്‌സ് മീറ്റ്‌ സമാപന ചടങ്ങ്‌ എക്‌സൈസ്‌ വിമുക്‌തി മിഷന്‍ വയനാട്‌ ജില്ല കോര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്‌കുമാര്‍ അച്ചൂരാനം ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ ലഹരി വിരുദ്ധ ബോധവല്‍കരണക്ല ാസും സംഘടിപ്പിച്ചു. എം.ആര്‍ക്ല ബ്ബ്‌ പ്രസിഡന്റ്‌ ഓ.ടി. സജീബ്‌ ചടങ്ങിന്‌ അധ്യക്ഷത വഹിച്ചു. എം.ആര്‍ക്ല ബ്ബ്‌ സെക്രട്ടറി വി. ശ്രീജിത്ത്‌, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ കെ.ജെ ജിജോ, യു. സിദ്ധിഖ്‌, പി.കെ നൗഷിദ കെ. ഷബാദ്‌, യു.എസ്‌. മുഹമ്മദ്‌ സഈദ്‌ തുടങ്ങിയവര്‍ സംസാരിച്ചു. വിജയികളായ എം.ആര്‍ സ്‌റ്റാര്‍സ്‌, എം.ആര്‍ റൈഡേര്‍സ്‌, റിയല്‍ മെഡിക്‌ എഫ്‌.സി,ഹെല്‍ത്ത്‌ ഹീറോസ്‌ എഫ്‌.സി തുടങ്ങിയ ടീമുകള്‍ക്ക്‌ എക്‌സൈസ്‌ വിമുക്‌തി മിഷന്‍ വയനാട്‌ ജില്ല കോര്‍ഡിനേറ്റര്‍ സമ്മാന വിതരണം നടത്തി.

Ads by Google
Advertisement
Monday 05 Jan 2026 05.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW