Wednesday, March 11, 2026 Last Updated 20 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 05.16 AM

നെല്‍വയലുകള്‍ കീഴടക്കി കൊയ്‌ത്തു യന്ത്രങ്ങളും ഇതര സംസ്‌ഥാന തൊഴിലാളികളും

uploads/news/2026/01/819149/1.jpg

മീനങ്ങാടി: കൊയ്‌ത്തുകാലത്തു നെല്‍വയലുകള്‍ കീഴടക്കി അയല്‍ ജില്ലകളില്‍ നിന്നെത്തിയ കൊയ്‌ത്തു യന്ത്രങ്ങളും ഇതര സംസ്‌ഥാന തൊഴിലാളികളും. കണ്ണൂര്‍, പാലക്കാട്‌ ജില്ലകളില്‍ നിന്നാണ്‌ കൂടുതല്‍ കൊയ്‌ത്ത് യന്ത്രങ്ങള്‍ എത്തുന്നത്‌.
പലയിടങ്ങളിലും പാടശേഖര സമിതികള്‍ക്കു കൊയ്‌ത്ത് യന്ത്രങ്ങളുണ്ടെങ്കിലും തിരക്കു കാരണം ആവശ്യസമയത്ത്‌ ലഭ്യമാകാത്തതും വേഗത കുറവുമാണ്‌ കര്‍ഷകരും പാടശേഖര സമിതികളും അയല്‍ ജില്ലകളെ ആശ്രയിക്കാന്‍ കാരണം.
മുന്‍പ്‌ വയലിലിറങ്ങിയുള്ള കൊയ്‌ത്ത്‌ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള തൊഴിലാളികള്‍ ചേര്‍ന്നാണ്‌ നടത്തിയിരുന്നത്‌. ഇടക്കാലത്ത്‌ ആ മേഖലയിലും ഇതര സംസ്‌ഥാന തൊഴിലാളികളെത്തി. വളരെ വേഗത്തില്‍ നെല്ല്‌ കൊയ്‌തെടുക്കുന്ന ഇതരസംസ്‌ഥാന തൊഴിലാളികള്‍, ജോലിക്ക്‌ ആളെ കിട്ടാതെ ബുദ്ധിമുട്ടുന്ന നെല്‍ കര്‍ഷകര്‍ക്കും ഒരു ആശ്വാസമായിരുന്നു.
വയലിലിറങ്ങി തൊഴിലാളികള്‍ കൊയ്യുന്ന പതിവ്‌ അധികമാരും പിന്തുടരുന്നില്ല. യന്ത്രങ്ങള്‍ ഉപയോഗിച്ചാണ്‌ കൊയ്‌ത്ത് പൂര്‍ണമായും നടത്തുന്നത്‌. യന്ത്രങ്ങള്‍ നിയന്ത്രിക്കുന്നതിലേറെയും ഇതരസംസ്‌ഥാന തൊഴിലാളികളാണ്‌. ബംഗാള്‍, അസാം സ്വദേശികളാണ്‌ നെല്‍ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ യന്ത്രങ്ങളെയും കൂടുതലായും നിയന്ത്രിക്കുന്നത്‌.

Ads by Google
Advertisement
Monday 05 Jan 2026 05.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW