-->
അറ്റകുറ്റപ്പണിക്കായി സന്നിധാനത്ത് മുഖ മണ്ഡപത്തിന് മുകളിലെ താഴികക്കുടങ്ങകള്‍ അഴിച്ച് പമ്പയില്‍ കൊണ്ടുപോയത് കോടതിയുടെ അനുമതിയില്ലാതെ. ശബരിമല ക്ഷേ ത്രവുമായി ബന്ധപ്പെട്ട പ്രവ ര്‍ത്തികള്‍ക്ക് കോടതി അനുവാദം വാങ്ങണമെന്നാണ് വ്യവസ്‌ഥ.
ഇത് കാറ്റില്‍ പറത്തിയാണ് ബോര്‍ഡിന്റെയും ഉദ്യോഗസ്‌ഥരുടെയുംനടപടി.ബലിക്കല്‍പ്പുര, തിടപ്പള്ളി, മുളയറ, ഗണപതി ഹോമം നടക്കുന്ന മണ്ഡപം, കലശപൂജാ മണ്ഡപം എന്നിവ ഉള്‍പ്പെടുന്ന മുഖമണ്ഡപത്തി ല്‍ (വലിയമ്പലം) ആറ് താഴികക്കുടങ്ങളാണ് ഉള്ളത്.ദേവസ്വം ഉദ്യോഗസ്‌ഥര്‍ മഹസര്‍ തയ്യാറാക്കി ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് പമ്പയില്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടു പോയത്.പുതിയ കൊടിമരത്തിന്റെ പണികള്‍ പമ്പയില്‍ നടക്കുമ്പോഴാണ് ഈ താഴികക്കുടങ്ങള്‍ അഴിച്ച് പമ്പയില്‍ കൊണ്ടുപോയി അറ്റ കുറ്റപ്പണികള്‍ നടത്തിയത്.
കോടതിയെ അറിയിക്കാതെ യാണ് താഴികക്കുടങ്ങള്‍ അഴിച്ച് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതില്‍ ദുരൂഹത സംശയിക്കുന്നു.
അഴിച്ച് കൊണ്ടുപോയത് തന്നെയാണോ തിരികെ കൊണ്ടു വന്ന് പിടിപ്പിച്ചതെന്നതിലും പരിശോധന ആവശ്യമാണ്.പുതിയ കൊടിമരം സ്‌ഥാപി ക്കുമ്പോള്‍ തൊട്ടടുത്തുള്ള മുഖമണ്ഡപത്തിലെ താഴിക കുടങ്ങള്‍ മഴയും വെയിലു മേറ്റ് നിറം മങ്ങി നില്‌ക്കുന്നത് അഭംഗിയാണെന്ന് പറഞ്ഞാണ് ഇത് അറ്റകുറ്റപ്പണി കള്‍ക്കായി പമ്പയില്‍ എ ത്തിച്ചതെന്നാണ് വിവരം.
ശബരിമല മുഖമണ്ഡപത്തി ല്‍ വച്ചിരുന്ന പഴക്കം ഉള്ള താഴികക്കുടങ്ങള്‍ക്ക് പ്രത്യേകതകള്‍ ഏറെയാണ്.ക്ഷേത്ര ആചാര ക്രമത്തിന്റെ ഭാഗമായുള്ളവയുടെ അറ്റ കുറ്റപ്പണികള്‍ക്കായീ ക്ഷേത്ര പരിധിക്ക് പുറത്ത് കൊണ്ടു പോകരുതെന്ന നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല.
സനില്‍ അടൂര്‍
ശബരിമല