-->
ശബരിമല: അരവണ പ്ലാന്റിന് പിന്‍വശത്ത് കുന്നു കൂടി കിടക്കുന്ന കാലിയായ നെയ്‌ടിന്നുകളും ഒഴിഞ്ഞ ശര്‍ക്കര ചാക്കുകളും യഥാസമയം നീക്കം ചെ യ്യുന്നില്ല. ഇത് ഭക്‌ത ര്‍ക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. ഭക്‌തര്‍ നടന്ന് പോകുന്ന പാതയ്‌ക്കരികിലായിട്ടാണ് ഇത് കുന്നു കൂടി കിടക്കുന്നത്. ഇതു വഴി അരവണപ്ലാന്റ്, ശര്‍ ക്കര ഗോഡൗണ്‍, സേ്‌റ്റാര്‍ എന്നിവിടങ്ങളിലേക്കും വഴിപാടുകാര്‍ നിക്ഷേപിക്കുന്ന ഇരുമുടി ക്കെട്ടിലെ അരി ക യറ്റിക്കൊണ്ടു പോകാനും ട്രാക്‌ടറുക ള്‍ പോകുന്നുണ്ട്. പാട്ടകളും ചാക്കും പാതയിലേക്കിറങ്ങി കിടക്കുന്നത് ട്രാക്‌ടറുകള്‍ക്ക് പോകാനും തടസ്സം സൃഷ്‌ടിക്കുന്നുണ്ട്. തിരക്കേറുമ്പോള്‍ ഇതുവഴി പോകുന്നവരുടെ കാല് നെയ്‌ടിന്നില്‍ തട്ടി മുറിയാനുളള സാധ്യതയും ഉണ്ട്.ഇവ നീക്കുന്നതിന് കരാര്‍ നല്‌കിയിട്ടുണ്ടെങ്കിലും യഥാ സമയം നീക്കത്തതാണ് ഇവിടെ കുന്നുകൂടി കിടക്കാന്‍ കാരണം.