-->
മഞ്ചേരി: കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ നിന്ന് ജനപ്രതിനിധികളായ കേരള ലോയേഴ്‌സ് ഫോറം അംഗങ്ങള്‍ക്ക് ഫോറം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. സംസ്‌ഥാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. പി. ഉബൈദുള്ള, എം.എല്‍.എ. ഉപഹാരസമര്‍പ്പണം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എ.പി. സ്‌മിജി, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്‌മാ തബ്‌ഷീറ, മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. റിനീഷ റഫീഖ്, മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ഹനീഫ പെരിഞ്ചേരി, വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എം.കെ.സി. നൗഷാദ്, മഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. എ.പി. ഇസ്‌മായില്‍, കോട്ടയ്‌ക്കല്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. കെ. ഷിബിലി, പെരുമ്പടപ്പ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തുകളിലെ അംഗങ്ങളായ അഡ്വ. നിയാസ് മുഹമ്മദ്, അഡ്വ. ഇ. ഖദീജ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
ജില്ലാ പ്രസിഡണ്ട് അഡ്വ. വി.ഐ.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഹാസിഫ് ഇഖ്‌ബാല്‍, സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം.പി. ഹുസൈന്‍, സംസ്‌ഥാന ട്രഷറര്‍ അഡ്വ. മുഹമ്മദ് ഷാഫി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. പി.പി. ആരിഫ്, സംസ്‌ഥാന പ്രവര്‍ത്തക സമിതി അംഗം അഡ്വ. അബൂ സിദ്ദീഖ്, അഡ്വ. ഹംസ കുരിക്കള്‍, അഡ്വ. നജ്‌മല്‍ ബാബു പ്രസംഗിച്ചു.