Wednesday, March 11, 2026 Last Updated 34 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 05.15 AM

ആദ്യവിജയം കാഞ്ഞിരത്താനം സെന്റ്‌ ജോണ്‍സ്‌ ഹൈ-സ്‌കൂളിന്‌ ഫുട്‌ബോള്‍ സൂപ്പര്‍ ലീഗിന്‌ തുടക്കമായി

uploads/news/2026/01/819139/3.jpg

പാലാ: പാലാ രൂപത കോര്‍പ്പറേറ്റ്‌എഡ്യൂക്കേഷണല്‍ ഏജന്‍സിയും പാലാ സെന്റ്‌ തോമസ്‌ കോളജും ചേര്‍ന്ന്‌ സംഘടിപ്പിച്ച സീപ്പ്‌ സൂപ്പര്‍ ലീഗ്‌ 2026ന്റെ ഉദ്‌ഘാടനംകടനാട്‌ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ സ്‌കൂളില്‍ നടന്നു. ഇന്ത്യന്‍ എ ടീം അംഗവും കേരള ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റനും ഐ.പി.എല്‍ താരവുമായ സച്ചിന്‍ ബേബി ഉദ്‌ഘാടനം നിര്‍വഹിച്ചു. പാലാ രൂപതാ കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ്‌ പുല്ലുകാലയില്‍ അധ്യക്ഷത വഹിച്ചു.ജോസ്‌ കെ. മാണി എം.പി ലീഗിന്റെ മാച്ച്‌ ബോള്‍ പ്രകാശനം നിര്‍വഹിച്ചു. കടനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലാലി സണ്ണി, മെമ്പര്‍ ഉഷാ രാജു എന്നിവര്‍ പ്രസംഗിച്ചു.ഉദ്‌ഘാടന മത്സരത്തില്‍ ആതിഥേയരായ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കടനാടിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ കീഴടക്കിസെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍, കാഞ്ഞിരത്താനം ആദ്യ വിജയം നേടി. ലീഗിലെ അടുത്ത മത്സരം നാളെ കൂട്ടിക്കല്‍ സെന്‍റ്‌ ജോര്‍ജ്‌ ഹൈസ്‌കൂളില്‍ നടക്കുന്ന മത്സരത്തില്‍ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കടനാടിനെ നേരിടും.

Ads by Google
Advertisement
Monday 05 Jan 2026 05.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW