-->
ചെറുവള്ളി: മണിമലയാറ്റിലൂടെ ഒഴുകിയെത്തുന്ന മാലിന്യമത്രയും പേറി പഴയിടം ചെക്ക്‌ഡാം. വിവിധ കുടിവെള്ള പദ്ധതികളുടെ ജലസ്രോതസ്സായ മണിമലയാറിനെ നശിപ്പിക്കുംവിധം ഹോട്ടലുകള്‍, മറ്റ് കടകള്‍, വീടുകള്‍, കാറ്ററിങ് യൂണിറ്റുകള്‍ എന്നിവയുടെയെല്ലാം മാലിന്യമാണ് ഒഴുകിയെത്തുന്നത്. കാലിക്കുപ്പികളും പ്ലാസ്‌റ്റിക് കുപ്പികളും മറ്റ് പ്ലാസ്‌റ്റിക് മാലിന്യവും ഏറെയുണ്ട്. ചാക്കിലും പ്ലാസ്‌റ്റിക് കവറിലും നിറച്ച് ആറ്റിലൊഴുക്കുന്ന പാഴ് വസ്‌തുക്കളാണ്. ഇതേ മാതിരി പാഴ് വസ്‌തുക്കള്‍ അടിഞ്ഞാല്‍ വേനല്‍ക്കാലത്ത് കടവുകള്‍ ഉപയോഗിക്കാന്‍ സാധിക്കാതെയാവും.കാഞ്ഞിരപ്പള്ളി പട്ടണം കടന്നെത്തുന്ന ചിറ്റാര്‍പ്പുഴയെത്തുന്നത് മണിമലയാറ്റിലേക്കാണ്. ഈ പ്രദേശത്തെ മാലിന്യമത്രയും ചിറ്റാര്‍പ്പുഴയിലൂടെ ഒഴുകിയെത്തുന്നുമുണ്ട്. ഹോട്ടലുകളുടെ മലിനജല നിര്‍ഗമനക്കുഴലുകള്‍ പലതും ചിറ്റാറിലേക്കും മണിമലയാറ്റിലേക്കും തുറന്നിരിക്കുന്നതും വെള്ളം മലിനപ്പെടുന്നതിന് കാരണമാകുന്നുണ്ട്.