Saturday, March 14, 2026 Last Updated 22 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 05.14 AM

കേസരി നായനാര്‍ പുരസ്‌കാരം കൈതപ്രത്തിന്‌

കണ്ണൂര്‍: മലയാളത്തിലെ ആദ്യ ചെറുകഥാകാരനും സാമൂഹ്യ പരിഷ്‌കരണ വാദിയുമായിരുന്ന വേങ്ങയില്‍ കൂഞ്ഞിരാമന്‍ നായനാരുടെ സ്‌മരണയ്‌ക്കായി കലാ സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം 2014 മുതല്‍ നല്‍കി വരുന്ന കേസരി നായനാര്‍ പുരസ്‌കാരത്തിന്‌ ഇത്തവണ ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി അര്‍ഹനായി. ഗായകന്‍ വി.ടി മുരളി ഗായിക സിതാര കൃഷ്‌ണകുമാര്‍, ഡോ.ജിനേഷ്‌ കുമാര്‍ എരമം എന്നിവരടങ്ങിയ ജൂറിയാണ്‌ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്‌. ഇരുപത്തയ്ായയിരം രൂപയും പ്രശസ്‌തി പത്രവും ശില്‍പവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. 25ന്‌ മാതമംഗലത്ത്‌ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച്‌ പുരസ്‌കാരം വിതരണം ചെയ്യും. ചടങ്ങിന്‌ അനുബന്ധമായി 26,27 തീയതികളില്‍ നാടകോത്സവം സംഘടിപ്പിക്കും. പത്രസമ്മേളനത്തില്‍ പുരസ്‌കാര സമിതി ചെയര്‍മാന്‍ സി. സത്യപാലന്‍, ജൂറി അംഗം ഡോ.ജിനേഷ്‌ കുമാര്‍ എരമം, ഫെയ്‌സ് സെക്രട്ടറി പി. ദാമോദരന്‍, സമിതി കണ്‍വീനര്‍ കെ.വി. സുനികുമാര്‍, കെ. മനോജ്‌ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 05 Jan 2026 05.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW