-->
തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുടെ കരട് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കൂട്ടത്തോടെ പുറത്തേക്ക്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയിലെ പിശകുകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. അച്‌ഛന്റെയും അമ്മയുടെയും പേര് സമര്‍പ്പിച്ചവര്‍ അത് ശരിയായ രീതിയില്‍ അല്ല എഴുതിയിരിക്കുന്നതെന്ന് ഒരു കാരണമായി പറയുന്നുണ്ട്. അത്തരക്കാര്‍ ഇന്നത്തോടെ അവരുടെ അച്‌ഛന്റെയും അമ്മയുടെയും പേര് സാക്ഷ്യപ്പെടുത്തുന്ന ഔദ്യോഗിക രേഖ എസ്.എസ്.എല്‍.സി ബുക്ക്, പാസ്‌പോര്‍ട്ട് തുടങ്ങിയ സര്‍ക്കാര്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ബി.എല്‍.ഒക്ക് സമര്‍പ്പിക്കാനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
അച്‌ഛന് പകരം മുത്തശ്ശന്‍ പേരോ അമ്മയ്‌ക്ക് പകരം അമ്മൂമ്മയുടെ പേരോ ചേര്‍ത്തിയവര്‍ അവരും അച്‌ഛനും അമ്മയും തമ്മിലുള്ള ബന്ധം സാക്ഷ്യപ്പെടുത്തുന്ന രേഖ ഹാജരാക്കണം. അങ്ങനെ ശരിയായ രേഖ ഹാജരാക്കിയവര്‍ പിന്നീട് ഹിയറിങ്ങില്‍ പങ്കെടുക്കേണ്ടതില്ല. എന്നാല്‍ അപേക്ഷകനുമായുള്ള ബന്ധത്തിന്റെ കോളത്തില്‍ സഹോദരന്മാരുടെയോ അല്ലെങ്കില്‍ മറ്റു പേര് കുടുംബാംഗങ്ങളുടെയോ ചേര്‍ത്തിയവര്‍ ഹിയറിങ്ങില്‍ ഹാജരായി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം. കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്ന് മാത്രം ഏതാണ്ട് 25000 ആളുകള്‍ക്ക് ഇങ്ങനെ രേഖ സമര്‍പ്പിക്കാനുള്ള നിര്‍ദേശം ലഭ്യമായിട്ടുണ്ട്.
പ്രത്യൂപ് പി
കൂത്തുപറമ്പ്