Wednesday, March 11, 2026 Last Updated 29 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 05.14 AM

തലശേരി-മൈസൂര്‍ റെയില്‍പാത ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക്‌ പരിഗണന നല്‍കും: മുഖ്യമന്ത്രി

uploads/news/2026/01/819134/2.jpg

തലശേരി: തലശേരി-മൈസൂര്‍ റെയില്‍പാതയ്‌ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും സജീവമായി നടക്കുന്നുണ്ടെന്നും, യാഥാര്‍ഥ്യമാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലശേരിയുടെ സമഗ്ര വികസനത്തിന്‌ ആവശ്യമായ കാര്യങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം ഉറപ്പ്‌ നല്‍കി.
തലശേരി മൈസൂര്‍ റെയില്‍പ്പാതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേഗത വര്‍ദ്ധിപ്പിക്കുക, തലശേരിയെ കോര്‍പ്പറേഷനായി ഉയര്‍ത്തുക, തലശേരിയില്‍ ക്രൂയിസ്‌ പോര്‍ട്ട്‌ അനുവദിക്കുക, പഴയ പാര്‍ലമെന്റ്‌ ആസ്‌ഥാനം പുന:സ്‌ഥാപിക്കുക, തലശേരിയെ ജില്ലാ പദവിയിലേക്ക്‌ ഉയര്‍ത്തുക തലശേരി ചിത്ര ദുര്‍ഗ ഹൈവേ നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ തലശേരി വികസന വേദിയുടെ ആഭിമുഖ്യത്തില്‍ മുഖ്യ മന്ത്രിയെ അദ്ദേഹത്തിന്റെ വീട്ടില്‍ നേരില്‍ക്കണ്ട്‌ നിവേദനം നല്‍കിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തലശേരി വികസന വേദി പ്രസിഡന്റ്‌ കെ.വി. ഗോകുല്‍ ദാസ്‌, ജനറല്‍ സെക്രട്ടറി.സജീവ്‌ മാണിയത്ത്‌, വൈസ്‌ പ്രസിഡന്റുമാരായ ബി. മുഹമ്മദ്‌ കാസിം, നുച്ചിലകത്ത്‌ അഹമ്മദ്‌, ജോ. സെക്രട്ടറി പി. പ്രഭാകരന്‍, ട്രഷറര്‍ സി.പി. അഷറഫ്‌ തുടങ്ങിയവരരും നിവേദകസംലത്തില്‍ ഉണ്ടായിരുന്നു.

Ads by Google
Advertisement
Monday 05 Jan 2026 05.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW