-->
ചെറുതോണി: പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കിഴി പിടിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയുടെ ശരീരത്തില്‍ പൊള്ളലേറ്റു. കഞ്ഞിക്കുഴി സ്വദേശിനിയായ ടി.കെ പ്രീതയ്‌ക്കാണ് പൊള്ളലേറ്റത്.
പ്രീത പരാതി നല്‌കിയതിനെ തുടര്‍ന്ന് ആയുര്‍വേദാശുപത്രിയിലെ നാല് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തു. മൂന്ന് തെറാപ്പിസ്‌റ്റ് , ഒരു നഴ്‌സ് എന്നിവര്‍ക്കെതിരെയാണ് ഡി.എം.ഒ നടപടിയെടു ത്തത്. ഇതില്‍ പ്രീതയെ ചികിത്സിച്ച രണ്ട് താല്‍ക്കാലിക തെറ്റാപ്പിസ്‌റ്റുമാരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.
ദേശീയ ആയുഷ്‌മിഷന്‍ ജീവനക്കാരനായ ഒരു തെറാപ്പിസ്‌റ്റിനെതിരെ ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് റിപ്പോര്‍ട്ട് നല്‌കി. സ്‌ഥിരം ജീവനക്കാരിയായ നഴ്‌സിന് താക്കീത് നല്‍കി. ജീവനക്കാരില്ലാത്തതിനാല്‍ ഇപ്പോള്‍ പാറേമാവ് ജില്ലാ ആയുര്‍വേദാശുപത്രിയില്‍ സ്‌ത്രീകള്‍ക്ക് കിടത്തിചികിത്സ നിര്‍ത്തി.