Sunday, March 15, 2026 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 05.14 AM

രാജമലയില്‍ വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചു

uploads/news/2026/01/819129/1.jpg

മൂന്നാര്‍: വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തില്‍പ്പെട്ട രാജമലയില്‍ വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചു. രാജമലയിലെ ടൂറിസം സോണില്‍ പുതുതായി പിറന്ന മൂന്നിലധികം കുഞ്ഞുങ്ങളെ വനപാലകര്‍ കണ്ടെത്തി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇത്തവണ ജനുവരി ആദ്യവാരം തന്നെ കുഞ്ഞുങ്ങള്‍ പിറന്നു തുടങ്ങി. കഴിഞ്ഞവര്‍ഷം ജനുവരി 14നാണ്‌ രാജമലയില്‍ പുതുതായി പിറന്ന കുഞ്ഞുങ്ങളെ കണ്ടെത്തിയത്‌. ഈ സീസണിലെ വരയാടുകളുടെ പ്രജനനകാലം തുടങ്ങിയതോടെ ഇരവികുളം ദേശീയോദ്യാനം അടച്ചിടുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്റെ അനുമതി ലഭിച്ചാല്‍ വരയാടുകളുടെ പ്രജനനകാലം സുഗമമാക്കുന്നതിനായി ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച്‌ 31 വരെ ഉദ്യാനം അടച്ചിടുമെന്നാണ്‌ സൂചന. ഉദ്യാനം അടയ്‌ക്കുന്നതോടെ സന്ദര്‍ശക സോണായ രാജമലയില്‍ വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശനവും നിരോധിക്കും. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ നടന്ന കണക്കെടുപ്പില്‍ വിവിധ വനമേഖലകളിലായി 827 വരയാടുകളെ കണ്ടെത്തിയിരുന്നു. ഇതില്‍ 144 എണ്ണം പുതുതായി പിറന്ന വരയാടിന്‍ കുഞ്ഞുങ്ങളായിരുന്നു.

Ads by Google
Advertisement
Monday 05 Jan 2026 05.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW