-->
വരാപ്പുഴ: ദേശീയപാത 66-ന്റ വികസന ഭാഗമായി നിത്യവും ആയിരങ്ങള്‍ എറണാകുളം ഇടപ്പള്ളി, വൈറ്റില ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വഴി അടച്ചതോടെ ടൗണില്‍ നിന്നും കാല്‍നട യാത്രയായി എത്തി കൊച്ചിയിലേക്ക് യാത്ര ചെയ്‌തിരുന്നവര്‍ വെട്ടിലായി. ഇവര്‍ക്ക് യാത്ര ചെയ്യാന്‍ ബദല്‍ സംവിധാനമൊരുക്കാതെയാണ് നിലവിലുള്ള യാത്ര മാര്‍ഗം അടച്ചു കെട്ടിയത്. ഇവിടെ നിലവിലുള്ള റോഡ് ഉയരത്തിലും പഴയ റോഡ് എട്ട് അടിയോളം താഴ്‌ചയിലുമാണ് കടന്നുപോകുന്നത്. ഇതുമൂലം പഴയ റോഡില്‍ പോയി വാഹനത്തില്‍ കയറണമെങ്കില്‍ ചുറ്റി തിരിഞ്ഞു വേണം പഴയ എസ് എന്‍ ഡി.പി. റോഡില്‍ എത്താന്‍. പുതിയതായി വരുന്നവര്‍ക്ക് വരാപ്പുഴ ടൗണിലേക്ക് ഏതു വഴി പോകാണമെന്നറിയാതെ കുഴയുകയാണ്. കുറെ പേര്‍ ചുറ്റി തിരിഞ്ഞു പോകുമ്പോള്‍ മറ്റു ചിലര്‍ ഉയര റോഡില്‍ നിന്നും താഴേക്ക് ഇറങ്ങി പോകുന്നു. ഇതിനിടെ പലരും വീഴുന്നുണ്ട്. നിത്യവും ആയിരങ്ങള്‍ തൊഴില്‍ സ്‌ഥലങ്ങളിലേക്കും വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്കും പോകുവാന്‍ ഉപയോഗിക്കുന്ന റോഡ് അടച്ചു കെട്ടിയത് ചോദ്യം ചെയ്യുവാന്‍ ഒരു രാഷ്‌്രടിയ നേതാവുമില്ല. ജനങ്ങള്‍ക്ക് യാത്ര ചെയ്യുവാന്‍ ബദല്‍ സംവിധാനം ഒരുക്കിയിട്ട് വേണം റോഡ് അടച്ചു ക്കെട്ടാന്‍ എന്ന വ്യവസ്‌ഥ ലംഘിച്ചു സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുമാണ് റോഡ് നിര്‍മ്മാണം നടക്കുന്നതെന്ന നാട്ടുകാര്‍ ആരോപിച്ചു.