-->
തൃപ്പൂണിത്തുറ: സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കാക്കനാട് കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ജില്ലയിലെ ഏറ്റവും മികച്ച അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്കിനുള്ള പുരസ്‌കാരം മന്ത്രി പി രാജീവില്‍ നിന്നും പീപ്പിള്‍സ് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ടി സി ഷിബു ബാങ്ക് സി ഇ ഒ കെ ജയപ്രസാദ് എന്നിവര്‍ ഏറ്റുവാങ്ങി. ജോയിന്‍റ് രജിസ്‌ട്രാര്‍ സുധീര്‍ കെ വി ഐ സി എം മുന്‍ ഡയറക്‌ടര്‍ എം വി ശശികുമാര്‍ കണയന്നൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടിസി ഷണ്മുഖദാസ് അസിസ്‌റ്റന്‍റ് രജിസ്‌ട്രാര്‍ ശബ്‌ന മോള്‍ പി ജെ എന്നിവര്‍ സമീപം. ജില്ലയിലെയും താലൂക്കിലെയും ഏറ്റവും മികച്ച അര്‍ബന്‍ ബാങ്കിനുള്ള അവാര്‍ഡും എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ച ബാങ്കിലുള്ള പുരസ്‌കാരവും ഉള്‍പ്പെടെ മൂന്ന് അവാര്‍ഡുകളാണ് പീപ്പിള്‍സ് ബാങ്കിന് ലഭിച്ചത്.