Wednesday, March 11, 2026 Last Updated 29 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 05.13 AM

പാലിയേറ്റീവ്‌ ജില്ല സംഗമം സ്വാഗത സംഘം രൂപീകരിച്ചു

കുറ്റ്യാടി: കോഴിക്കോട്‌ ഇനിഷ്യേറ്റിവ്‌ ആന്റ്‌ പാലിയേറ്റീവ്‌ ജില്ല തല വളണ്ടിയര്‍ സംഗമം ജനുവരി 23 വെള്ളിയാഴ്‌ച കുറ്റ്യാടി മെഹ്‌ഫില്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നതിന്റെ ഭാഗമായി കരുണപാലീയേറ്റിവ്‌ ക്ലീനിക്കില്‍ സ്വാഗതസംഘം രൂപീകരണ യോഗം നടത്തി. ഡോ. സജി പോള്‍ ഉദ്‌ഘാടനം ചെയ്‌തു. കിപ്‌ ജില്ല ചെയര്‍മാന്‍ നിസാര്‍ അഹമ്മദ്‌ അധ്യക്ഷത വഹിച്ചു. അബ്‌ദുള്‍ മജീദ്‌ നരിക്കുനി വിശദീകരണം നടത്തി. പി.കെ നവാസ്‌ പ്രോഗ്രാം വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീജേഷ്‌ ഊരത്ത്‌, സുമയ് വയരപ്പറത്ത്‌, നസീറ ഫൈസല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌, ഒ.വി ലത്തീഫ്‌, മുന്‍ ഗ്രാമ പഞ്ചായത്ത്‌ അംഗം എ.സി മജീദ്‌, കെ.എം മുഹമ്മദലി, ഇ. അശ്‌റഫ്‌, തുടങ്ങിയവര്‍ സംസാരിച്ചു. കോഴിക്കോട്‌ ജില്ലയിലെ എണ്‍പത്തി രണ്ട്‌ യൂനിറ്റുകളില്‍ നിന്നുമായി ഏകദേശം ആയിരത്തോളം പാലിയേറ്റീവ്‌ വളണ്ടിയര്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കും. അന്ന്‌ വൈകുന്നേരം അഞ്ച്‌ മണിക്ക്‌ കുറ്റ്യാടി ടൗണില്‍ പൊതുസമ്മേളനവും നടക്കുമെന്ന്‌ സംഘാടകര്‍ അറിച്ചു.

Ads by Google
Advertisement
Monday 05 Jan 2026 05.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW