Wednesday, March 11, 2026 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 05.13 AM

കമ്പ്യൂട്ടറുകളും പേനകളും വഴങ്ങിയ കരങ്ങളാല്‍ ഉമ നെല്‍കൃഷിയുടെ തിളക്കത്തിലേക്ക്‌

uploads/news/2026/01/819122/2.jpg

കമ്പ്യൂട്ടറുകളും പേനകളും വഴങ്ങിയ കരങ്ങളില്‍ ഇനി നെല്‍കൃഷിയുടെ തിളക്കവും ശ്രദ്ധ തേടുന്നു. മൂന്നു ഏക്കറോളം പുഞ്ചവയലുകളിലാണ്‌ കാലിക്കറ്റ്‌ നോര്‍ത്ത്‌ സര്‍വീസ്‌ സഹകരണ ബാങ്കിന്റെ നെല്‍കൃഷി നടത്തി വേറിട്ടൊരുടെ കാര്‍ഷിക വിപ്ലവം തീര്‍ക്കുന്നത്‌. കൊടിയത്തൂര്‍ ചെറുവാടി പുഞ്ചപ്പാടത്തു നടീല്‍ ഉത്സവം കേരള ബാങ്ക്‌ മുന്‍ ഡയറക്‌ടര്‍ ഇ. രമേശ്‌ ബാബു നടീല്‍ ഉത്സവം ഉദ്‌ഘാടനം ചെയ്‌തു.
മൂന്നു ഏക്കറോളം വരുന്ന പുഞ്ചപാടങ്ങള്‍ പാട്ടത്തിനെടുത്ത സ്‌ഥലത്താണ്‌ ബാങ്ക്‌ ജീവനക്കാരുടെ നേതൃത്വത്തില്‍ അത്യുല്‍പ്പാദശേഷിയുള്ള ഉമ നെല്‍കൃഷി ആരംഭിച്ചത്‌. ഇത്‌ രണ്ടാം തവണയാണ്‌ നെല്‍ക്കൃഷി ഇറക്കി പരീക്ഷണം വിജയത്തിലേക്ക്‌ നീക്കിയത്‌. കഴിഞ്ഞ തവണ 1500 കിലോ നെല്ല്‌ കിട്ടിയ ആഹ്ലാദവും ആവേശത്തിയാണ്‌ വീണ്ടും നെല്‍ക്കൃഷിയെ ആഘോഷത്തോടെ വരവേറ്റത്‌. 120 ദിവസം കൊണ്ട്‌ വിളവെടുക്കാവുന്ന അതുല്‍പ്പാദന ശേഷിയുള്ള ഉമാ ഇനത്തില്‍ പെട്ട നെല്ലാണ്‌ രണ്ടാം തവണയും ഇറക്കിയത്‌. കാലിക്കറ്റ്‌ നോര്‍ത്ത്‌ സര്‍വീസ്‌ സഹകരണ ബാങ്കിന്റെ വിവിധ ശാഖകളിലെ നൂറോളും ജീവനക്കാരും അവരുടെ കുടുംബവും കൃഷിയില്‍ പങ്കാളികളായി. കേരളത്തിന്റെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കൃതി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇത്തരത്തില്‍ ഒരു ഉദ്യമനത്തിനു ഇറങ്ങിയതെന്നു ബാങ്ക്‌ പ്രസിഡന്റ്‌ പ്രേം കുമാര്‍ അഭിപ്രായപ്പെട്ടു. ബാങ്ക്‌ ജീവനക്കാരുടെ മക്കളായ നാല്‌ വയസുകാരി അദ്വിക, ഇതള്‍, അതിഥി എന്നീ കുഞ്ഞു കുട്ടികളും നെല്‍കൃഷി നേരിട്ട്‌ കണ്ടതിന്റെ ത്രില്ലും ഏറെ സന്തോഷത്തിലാക്കി. സംസ്‌ഥാന സര്‍ക്കാറിന്റെ കാസര്‍ക്കോട്‌ പുല്ലൂര്‍ വിത്ത്‌ ഫാമ്‌ കേന്ദ്രത്തിലുമടക്കം ഉമ നെല്‍കൃഷിയുടെ വിജയഗാഥയടക്കമുള്ള ഉമ നെല്ലിനെ കുറിച്ചും നെല്‍കൃഷിയെ കുറിച്ചും വിഡിയോയിലും ഫോട്ടോയിലും മാത്രമാണ്‌ കണ്ടിട്ടുള്ളത്‌.
എന്നാല്‍ നേര്‍ക്കാഴ്‌ച്ചകളായപ്പോള്‍ നല്ല എക്‌സ്പീരിയന്‍സ്‌ ആയെന്നും കുട്ടികള്‍ക്ക്‌ കാര്‍ഷിക അറിവുകളില്‍ മുതല്‍കൂട്ടായി. നെല്‍കൃഷി വിളവെടുക്കുന്നത്‌ വരെയുള്ള പരിപാലനവും ബാങ്ക്‌ ജീവനക്കാര്‍ തന്നെ നടത്തും.
അതുപോലെ കിട്ടുന്ന നെല്ല്‌ അരി, കഞ്ഞി അരി, അവില്‍ തുടങ്ങിയ വിവിധ ഉത്‌പന്നങ്ങളാകുമെന്നും ഇതില്‍ നിന്നും കിട്ടുന്ന ലാഭം നിര്‍ധനരായ ആളുകള്‍ക്ക്‌ നല്‍കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ബാങ്ക്‌ അധികൃതര്‍ പറഞ്ഞു. ചടങ്ങില്‍ ബാങ്ക്‌ പ്രസിഡന്റ്‌ പ്രേം കുമാര്‍ അധ്യക്ഷത വഹിച്ചു. ബാങ്ക്‌ സെക്രട്ടറി ബി.ടി ബിന്ദുഷ, സുജിത കെ, സുധീര്‍ കുമാര്‍ കെ, ഫിറോസ്‌ ഖാന്‍ എന്‍.പി, സ്വപ്‌നരാജ്‌ എന്നിവര്‍ സംസാരിച്ചു.
ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂര്‍
മുക്കം

Ads by Google
Advertisement
Monday 05 Jan 2026 05.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW