Wednesday, March 11, 2026 Last Updated 54 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 05.13 AM

ജില്ലാ കേരളോത്സവം: കായിക മത്സരങ്ങള്‍ 14നും കലാ മത്സരങ്ങള്‍ 23നും

uploads/news/2026/01/819121/1.jpg

കോഴിക്കോട്‌: കോഴിക്കോട്‌ ജില്ലാ പഞ്ചായത്തും സംസ്‌ഥാന യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ജനുവരി 14 മുതല്‍ വിവിധ വേദികളിലായി നടക്കും. കായിക മത്സരങ്ങള്‍ ജനുവരി 14 മുതല്‍ 18 വരെയും കലാമത്സരങ്ങള്‍ 23 മുതല്‍ 25 വരെയുമാണ്‌ നടക്കുക.
കലാ മത്സരങ്ങളില്‍ ജനുവരി 23ന്‌ ഓഫ്‌ സേ്‌റ്റജ്‌ ഇനങ്ങളും 24, 25 തീയതികളില്‍ സേ്‌റ്റജ്‌ ഇനങ്ങളും ചങ്ങരോത്ത്‌ നടക്കും. ജനുവരി 14ന്‌് ചെസ്‌്്, പഞ്ചഗുസ്‌തി മത്സരങ്ങള്‍ കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ ഹാളിലും 15ന്‌ ഷട്ടില്‍, കബഡി മത്സരങ്ങള്‍ കോഴിക്കോട്‌ ഇന്‍ഡോര്‍ സേ്‌റ്റഡിയത്തിലും ഫുട്‌ബോള്‍ മത്സരങ്ങള്‍ പെരുവയല്‍ പഞ്ചായത്ത്‌ കൊണാറമ്പ്‌ സേ്‌റ്റഡിയത്തിലും നടക്കും.
16ന്‌ ആര്‍ച്ചറി വെസ്‌റ്റ്ഹില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളജിലും കളരിപ്പയറ്റ്‌ മാനാഞ്ചിറ മൈതാനത്തും നീന്തല്‍ മത്സരങ്ങള്‍നടക്കാവ്‌ സ്വിമ്മിങ്‌ പൂളിലും ഫുട്‌ബോള്‍ പെരുവയല്‍ പഞ്ചായത്ത്‌ കൊണാറമ്പ്‌ സേ്‌റ്റഡിയത്തിലും നടക്കും. 17ന്‌ ക്രിക്കറ്റ്‌ കൊണാറമ്പ്‌ സേ്‌റ്റഡിയത്തിലും വടംവലി വാണിമേല്‍ പഞ്ചായത്തിലും വോളിബോള്‍ നരിക്കുനിയിലും നടക്കും. 18ന്‌ ക്രിക്കറ്റ്‌ കൊണാറമ്പ്‌ സേ്‌റ്റഡിയത്തിലും വോളിബോള്‍ നരിക്കുനിയിലും അത്‌ലറ്റിക്‌സ് മെഡിക്കല്‍ കോളജ്‌ ഗ്രൗണ്ടിലും ബാസ്‌ക്കറ്റ്‌ ബോള്‍ സില്‍വര്‍ ഹില്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും. മത്സരങ്ങളുടെ നടത്തിപ്പിന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയര്‍പേഴ്‌സണും സെക്രട്ടറി ജനറല്‍ കണ്‍വീനറുമായി വിപുലമായ സംഘാടക സമിതിക്ക്‌ കോഴിക്കോട്‌ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി.
യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മില്ലി മോഹന്‍ കൊട്ടാരത്തില്‍ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ കെ.കെ. നവാസ്‌ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി അജേഷ്‌, ജില്ലാ യൂത്ത്‌ പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ വൃത്തിയില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ മിസ്‌ഹബ്‌ കീഴരിയൂര്‍, ബല്‍ക്കീസ്‌ ടീച്ചര്‍, ബാലാമണി, ലത കെ. പൊറ്റയില്‍, സീന, യുവജന ക്ഷേമ കോഓഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
പഞ്ചായത്ത്‌ തല കേരളോത്സവങ്ങളിലെ വിജയികളാണ്‌ ജില്ലാതല കേരളോത്‌്സവത്തില്‍ പങ്കെടുക്കുക. വലിയ വാശിയില്‍ നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക്‌ സംസ്‌ഥാനതല കേരളോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സംസ്‌ഥാന കേരളോത്സവം ഫെബ്രുവരിയില്‍ ആലപ്പുഴയിലാണ്‌ നടക്കുക.

Ads by Google
Advertisement
Monday 05 Jan 2026 05.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW