Sunday, March 15, 2026 Last Updated 5 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 05.13 AM

ഒറ്റമശേരിയില്‍ പൊന്തുവള്ളങ്ങളും വലയും തീയിട്ടുനശിപ്പിച്ച നിലയില്‍

ചേര്‍ത്തല: കടക്കരപ്പള്ളി ഒറ്റമശേരി തീരത്തിനു സമീപം വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന വള്ളങ്ങളും വലിയും കത്തിച്ചനിലയില്‍. രണ്ടു പൊന്തുവള്ളങ്ങളും ഏഴു സെറ്റ്‌ വലകളുമാണ്‌ തീയിട്ടുനശിപ്പിച്ചത്‌. ഇന്നലെ പുലര്‍ച്ചെയാണ്‌ തീയിട്ടതെന്നാണ്‌ കണക്കാക്കു ന്നത്‌. തീയാളുന്നതു കണ്ടെത്തിയ വീട്ടുകാരാണ്‌ വെള്ളം പമ്പ്‌ ചെയ്‌ത് തീയണച്ചത്‌.
കടക്കരപ്പള്ളി പഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ കുരിശിങ്കല്‍ സ്‌റ്റാന്‍ലിന്റെ ഉടമസ്‌ഥത യിലുള്ളതാണ്‌ വള്ളങ്ങള്‍. തീരത്തിനു സമീപമുള്ള വീട്ടുവളപ്പിലാണ്‌ വള്ളങ്ങള്‍ സൂക്ഷിച്ചി രുന്നത്‌. കത്തിയ വള്ളങ്ങള്‍ക്കു സമീപത്തുനിന്നും ഒഴിഞ്ഞ മണ്ണണ്ണ കുപ്പി കണ്ടെടുത്തിട്ടുണ്ട്‌. പട്ടണക്കാട്‌ പോലീസ്‌ സ്‌ഥലത്തെത്തി പരിശോധന നടത്തി. രണ്ടു ലക്ഷത്തിന്റെ നഷ്‌ടം കണക്കാക്കുന്നു.

Ads by Google
Advertisement
Monday 05 Jan 2026 05.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW