Sunday, March 15, 2026 Last Updated 20 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 05.13 AM

വെള്ളാപ്പള്ളിക്കെതിരെയുള്ള നീക്കത്തില്‍ പ്രതിഷേധമിരമ്പി

uploads/news/2026/01/819118/2.jpg

ചേര്‍ത്തല: എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വര്‍ഗീയവാദിയെന്ന്‌ മുദ്രകുത്തി കുറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ കണിച്ചുകുളങ്ങര യൂണിയനില്‍ പ്രതിഷേധമിരമ്പി. യൂണിയന്‍ ഓഫീസ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച പന്തംകൊളുത്തി പ്രകടനത്തില്‍ യൂണിയന്‍ ഭാരവാഹികള്‍, ശാഖാഭാരവാഹികള്‍, യൂത്ത്‌മൂവ്‌മെന്റ്‌, വനിതാസംഘം ഭാരവാഹികള്‍ ഉള്‍പ്പെടെ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
തുടര്‍ന്നുനടന്ന സമ്മേളനത്തില്‍ യോഗം ഇന്‍സ്‌പെക്‌ടിങ്‌ ഓഫീസര്‍ കെ.കെ.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്‌ പി.എസ്‌.എന്‍ ബാബു ഉദ്‌ഘാടനം ചെയ്‌തു. യൂണിയന്‍ കൗണ്‍സിലര്‍മാരായ കെ.സോമന്‍,കെ.സി.സുനീത്‌ബാബു, എം.എസ്‌. നടരാജന്‍, യൂണിയന്‍ യൂത്ത്‌മൂ വ്‌മെന്റ്‌ പ്രസിഡന്റ്‌ അനിലാല്‍ കൊച്ചുകുട്ടന്‍, സെക്രട്ടറി ആര്യന്‍ ചള്ളിയില്‍, വനിതാസംഘം പ്രസിഡന്റ്‌ മോളി ഭദ്രസേനന്‍, സെക്രട്ടറി പ്രസന്ന ചിദംബരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 05 Jan 2026 05.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW