Friday, March 13, 2026 Last Updated 48 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.35 AM

ഇതുവരെ പോയ വഴിയിലല്ല ഇടതുപക്ഷം കേരളത്തെ കൊണ്ടുപോകുന്നത്‌: പി.കെ കുഞ്ഞാലിക്കുട്ടി

കല്‍പ്പറ്റ: കേരളം ഇതുവരെ പോയവഴിയിലല്ല ഇടതുപക്ഷം ഇപ്പോള്‍ കേരളത്തെ കൊണ്ടുപോകുന്നതെന്ന്‌ മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒത്തൊരുമിച്ച്‌ തലയുയര്‍ത്തി പിടിച്ചാണ്‌ കേരളം പോയിരുന്നു വഴിയെന്നും, അധികാര ഭ്രമം കൊണ്ടും, അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ വേണ്ടിയും, ഉത്തരേന്ത്യയില്‍ ബി.ജെ.പി പയറ്റുന്ന വര്‍ഗ്ഗീയ തന്ത്രം കേരളം തള്ളികളഞ്ഞതാണ്‌ ത്രിതല പഞ്ചായത്ത്‌ ഫലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിം ലീഗ്‌ ജനപ്രതിനിധികള്‍ക്ക്‌ മുസ്ലിംലീഗ്‌ വയനാട്‌ ജില്ലാ കമ്മിറ്റി വിജയോത്സവം എന്ന പേരില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുന്നു അദ്ദേഹം. വര്‍ഗ്ഗീയത പറയുന്നവരെ ജനം തള്ളിയ തിരഞ്ഞെടുപ്പാണ്‌ കേരളത്തില്‍ കഴിഞ്ഞത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ പേരില്‍ മുതലകണ്ണീരൊഴുക്കിയ ഇടതുപക്ഷം ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗ്ഗീയത ഊതിവീര്‍പ്പിക്കുകയായിരുന്നു. രണ്ടും ഒരുപോലെ കേരളം തള്ളിക്കളഞ്ഞുവെന്നതാണ്‌ ഏറ്റവും ശ്രദ്ധേയമായ കാര്യമെന്ന്‌ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വര്‍ഗീയത ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുകയാണ്‌. മുസ്ലിംലീഗ്‌ ഇതിനെതിരെ പ്രതികരിക്കുന്നില്ല. പ്രതികരിക്കേണ്ട കാര്യവുമില്ല. വര്‍ഗീയത പറയുന്നവരെ ജനം വെച്ച്‌ പൊറുപ്പിക്കില്ലെന്ന്‌ തെരഞ്ഞെടുപ്പ്‌ തെളിയിച്ച സ്‌ഥിതിക്ക്‌ മിണ്ടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫിനെ ചേര്‍ത്തുപിടിച്ചു. എല്ലായിടത്തും മികച്ച വിജയമാണ്‌ കരസ്‌ഥമാക്കിയത്‌. തികഞ്ഞ ഉത്തരവാദിത്വത്തോടെ മുന്നോട്ടുപോകണമെന്ന്‌ സന്ദേശമാണ്‌ തിരഞ്ഞെടുപ്പ്‌ നല്‍കുന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പിന്‌ കേരളം ഒരുങ്ങുകയാണ്‌. പത്തുവര്‍ഷത്തെ ദുര്‍ഭരണം അവസാനിപ്പിച്ച്‌ ജനങ്ങള്‍ ആഗ്രഹിക്കുന്ന സദ്‌ഭരണം തിരിച്ചുകൊണ്ടുവരണം. വയനാട്ടിലും കേരളത്തില്‍ ആകെയും പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തുടക്കം കുറിച്ചത്‌ യുഡിഎഫിന്റെ കാലത്താണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പോടെ ജനവിരുദ്ധ സര്‍ക്കാറിന്‌ അന്ത്യമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീംലീഗ്‌ ജില്ലാ പ്രസിഡന്റ്‌ കെ.കെ അഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്‌ സ്വാഗതം പറഞ്ഞു. മുസ്ലീം ലീഗ്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ അബ്‌ദുറഹിമാന്‍ കല്ലായി, മുസ്ലീം ലീഗ്‌ ദേശീയ സെക്രട്ടറി ജയന്തി രാജന്‍, യൂത്ത്‌ ലീഗ്‌ സംസ്‌ഥാന ട്രഷറര്‍ സി.ഇസ്‌മായില്‍, യൂത്ത്‌ലീദ്‌ ദേശീയ സെക്രട്ടരി മുഫീദ തസ്‌നി സംസാരിച്ചു.
പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്‌, അബ്‌ദുല്ല മാടക്കര, യഹ്യാഖാന്‍ തലക്കല്‍, എന്‍ നിസാര്‍ അഹമ്മദ്‌, സി കുഞ്ഞബ്‌ദുല്ല, പി.പി അയ്യൂബ്‌, അബ്‌ദുല്ല വള്ളിയാട്ട്‌, കെ. ഹാരിസ്‌, വി. അസൈനാര്‍ ഹാജി, സലീം മേമന, ടി ഹംസ, കടവന്‍ ഹംസ, എം.എ അസൈനാര്‍, സി.കെ ഹാരിഫ്‌, ദാരോത്ത്‌ അബ്‌ദുല്ല, അസീസ്‌ കോറോം, സി. മൊയ്‌തീന്‍കുട്ടി, സി ഇസ്‌മായില്‍, എം.പി നവാസ്‌, സി.എച്ച്‌ ഫസല്‍, കെ.ബി നസീമ, കെകെസി മൈമൂന, ഫായിസ്‌ തലക്കല്‍, മുബഷിര്‍ ഇ.എച്ച്‌, പി.കെ അബ്‌ദുല്‍ അസീസ്‌, കെ.കെ ഹനീഫ, റസീന അബ്‌ദുല്‍ ഖാദര്‍, സമദ്‌ കണ്ണിയന്‍, മുഫീദ തസ്‌നി, ഗഫൂര്‍ വാരാമ്പറ്റ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ. അഹമ്മദ്‌ ഖുര്‍ആന്‍ പാരായണം നടത്തി.

Ads by Google
Advertisement
Sunday 04 Jan 2026 10.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW