-->
കല്‍പ്പറ്റ: ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ക്യാമ്പുകള്‍ ജില്ലയില്‍ സമാപിച്ചു. ജില്ലയില്‍ 59 യൂണിറ്റുകളിലാണ് ക്യാമ്പുകള്‍ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്‌ക്കായി എന്ന ആശയത്തില്‍ ഊന്നിയാണ് ഈ വര്‍ഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ സ്‌നേഹത്തിന്‍ ജീവവാഹിനിയായി എന്നാണ് ക്യാമ്പിന്റെ ഈ വര്‍ഷത്തെ സംസ്‌ഥാനതലത്തില്‍ അംഗീകരിച്ച പേര്. ക്യാമ്പിന്റെ ഭാഗമായി 59 അവണവാടികള്‍ 'സ്‌നേഹാങ്കണം' പദ്ധതിയുടെ ഭാഗമായി ദത്തെടുത്ത് നവീകരിച്ചു.
അങ്കണവാടി കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കൈമാറി. ക്യാമ്പിന്റെ ഭാഗമായി ഡിജിറ്റല്‍ സാക്ഷരത, സുരക്ഷാ ബോധവല്‍ക്കരണവും പ്രഥമശുശ്രൂഷ പരിശീലനവും, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ , അങ്കണവാടി ദത്തെടുത്ത് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ക്യാമ്പ് പ്രദേശത്തെ വീടുകളില്‍ ജൈവ പച്ചക്കറി കൃഷി എന്നീ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. കൂടാതെ വൊളന്റിയര്‍മാര്‍ക്ക് വ്യക്‌തിത്വ വികാസത്തിനുള്ളക്ല ാസുകള്‍, എയ്‌ഡ്സ് ബോധവല്‍ക്കരണക്ല ാസുകള്‍, ശുചിത്വ ബോധവല്‍ക്കരണ പരിപാടികള്‍, മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ പരിശീലനം എന്നിവയും സംഘടിപ്പിച്ചു. ക്യാമ്പിന്റെ ജില്ലാതല സമാപനം പുളിയാര്‍മല ഗവ. യുപി സ്‌കൂളില്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ നിര്‍വഹിച്ചു. മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ക്യാമ്പാണ് പുളിയാര്‍ മലയില്‍ നടന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ രഞ്‌ജിത്ത് അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍ രവി, എന്‍എസ്‌എസ് ജില്ലാ കണ്‍വീനര്‍ കെ എസ് ശ്യാല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ടി സജീവന്‍,ക്ല സ്‌റ്റര്‍ കണ്‍വീനര്‍ വി.പി സുഭാഷ്, പിടിഎ പ്രസിഡന്റ് സി ജയരാജന്‍, ഹെഡ്‌മാസ്‌റ്റര്‍ ജോസ് കെ. സേവിയര്‍, സീനിയര്‍ അസി. പ്രകാശ് വര്‍മ്മ, എന്‍എസ്‌എസ് പ്രോഗ്രാം ഓഫിസര്‍ ദീപ്‌തി ദാസ് കെ, എന്‍എസ്‌എസ് ലീഡര്‍മാരായ അദ്വയ് മാധവ് റാം, പി.എസ് അസ്‌റ ഫാത്തിമ എന്നിവര്‍ സംസാരിച്ചു.