Friday, March 13, 2026 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.35 AM

സീതാദേവി ലവകുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക്‌ ആറാട്ട്‌ മഹോത്സവത്തിന്‌ കൊടിയേറി

പുല്‍പ്പള്ളി: കുടിയേറ്റ വയനാട്ടിലെ ഏറ്റവും പൗരാണിക പ്രസിദ്ധമായ പുല്‍പ്പള്ളി മുരിക്കന്മാര്‍ ദേവസ്വത്തിലെ സീതാദേവി ലവ കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക്‌ ആറാട്ട്‌ മഹോത്സവത്തിന്‌ കൊടിയേറി. ജാതിമതഭേദമന്യേ കുടിയേറ്റ ജനതയുടെ ഉത്സവത്തിന്റെ നാളുകളാണ്‌ ഇനിയുള്ളത്‌. വെള്ളിയാഴ്‌ച രാവിലെ മൂല സ്‌ഥാനമായ ചേടാറ്റിന്‍കാവില്‍ ദര്‍ശനത്തോടെയാണ്‌ ക്ഷേ ത്രച്ചടങ്ങുകള്‍ തുടക്കമായത്‌. പൂര്‍വാചാരവിധി പ്രകാരം വേടങ്കോട്ട്‌ ക്ഷേത്രത്തില്‍ നിന്ന്‌ വാദ്യമേളങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടെ നടന്ന ഭണ്ഡാരം എഴുന്നള്ളിപ്പില്‍ നൂറുകണക്കിന്‌ അമ്മമാരും കുട്ടികളും താലമേന്തി. ഉച്ചയ്‌ക്ക് നടന്ന അന്നദാനത്തിലും ആയിര ങ്ങള്‍ പങ്കുചേര്‍ന്നു. വൈകീട്ട്‌ ദീപാരാധനക്കുശേഷം ക്ഷേത്രം അഗ്രശാലയില്‍ നിന്ന്‌ കൊടിമരം എഴുന്നള്ളിച്ചു. പൂജകള്‍ക്കുശേഷം രാത്രി എട്ടിന്‌ തന്ത്രി മഴുവന്നൂര്‍ ഇല്ലത്ത്‌ ഡോ. ഗോവിന്ദരാജ്‌ എമ്പ്രാന്തിരിയുടെ മുഖ്യകാര്‍മി കത്വത്തില്‍ കൊടിയുയര്‍ത്തി. കൊടിയേറ്റിനുശേഷം തിരുവാ തിരക്കളിയും ലഘുഭക്ഷണ വിതരണവും, രാത്രി സഭാമണ്ഡപത്തില്‍ നൃത്തസന്ധ്യയും അരങ്ങേറി.
മലബാര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ ഒ.കെ. വാസു, ദേവസ്വം ട്രസ്‌റ്റി കുപ്പത്തോട്‌ രാജശേഖരന്‍ നായര്‍, ദേവസ്വം എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ സി. വിജേഷ്‌, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ്‌ കെ.ഡി. ഷാജിദാസ്‌, ജനറല്‍ സെക്രട്ടറി വിക്രമന്‍ എസ്‌. നായര്‍, വിജയന്‍ കുടിലില്‍, ഐക്കരശ്ശേരി ഗോപാലകൃഷ്‌ണന്‍ നായര്‍, ഷിബു കെ. അമൃത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Sunday 04 Jan 2026 10.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW