Wednesday, March 11, 2026 Last Updated 8 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.34 AM

സൗജന്യ ഫിസിയോതെറാപ്പിയുമായി ആരോഗ്യ പ്രവര്‍ത്തകര്‍

uploads/news/2026/01/819008/3.jpg

ശബരിമല: മലകയറിയെത്തുന്ന അയ്യപ്പന്മാര്‍ക്ക്‌ അനുഭവപ്പെടുന്ന പേശീവലിവ്‌, സന്ധിപ്രശ്‌നങ്ങള്‍ തുടങ്ങിയവ പരിഹരിക്കാന്‍ സൗജന്യ ഫിസിയോതെറാപ്പിയുമായി ആരോഗ്യ പ്രവര്‍ത്തകര്‍ സന്നിധാനത്ത്‌. പത്തനംതിട്ടയിലെ റീഹാബിലിറ്റേഷന്‍-പാലിയേറ്റീവ്‌ കെയര്‍ സെന്ററും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ഫിസിയോതെറാപിസ്‌റ്റ് എന്നിവര്‍ ചേര്‍ന്ന്‌ നടത്തുന്ന സന്നിധാനത്തെ ഫിസിയോതെറാപ്പി കേന്ദ്രം കഴിഞ്ഞ അഞ്ചുവര്‍ഷമായി സന്നിധാനത്ത്‌ പ്രവര്‍ത്തിക്കുന്നു.
സംസ്‌ഥാനത്തെ പലയിടങ്ങളില്‍ നിന്നുള്ള ഫിസിയോതെറാപിസ്‌റ്റുകള്‍ സൗജന്യ സേവനമാണ്‌ ഈ കേന്ദ്രത്തില്‍ നല്‍കുന്നത്‌. ദേശീയ ആരോഗ്യ മിഷനില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരും ഇവിടെയുണ്ട്‌. മണ്ഡലകാലത്ത്‌ അറുപത്തിഅയ്യായിരത്തോളം പേര്‍ക്കും മകരവിളക്കിനു നടതുറന്ന്‌ ഇതുവരെ മുന്നൂറോളം അയ്യപ്പ ഭക്‌തര്‍ക്കും ചികിത്സ നല്‍കിയതായി ഫിസിയോതെറാപിസ്‌റ്റും കേന്ദ്രത്തിന്റെ ഇന്‍ ചാര്‍ജുമായ എസ്‌ നിഷാദ്‌ പറഞ്ഞു.
സന്നിധാനത്തെത്തുന്ന പല അയ്യപ്പ ഭക്‌തര്‍ക്കും കായികതാരങ്ങളില്‍ കാണപ്പെടുന്ന പേശിവലിവ്‌, സ്‌പ്രൈന്‍, മസില്‍ ടാപ്പിങ്‌ എന്നീ പ്രശ്‌നങ്ങളാണ്‌ കണ്ടുവരുന്നത്‌. ഇവ മരുന്നില്ലാതെതന്നെ പ്രത്യേക സ്‌ട്രെച്ചിങ്ങിലൂടെ പെട്ടെന്ന്‌ സുഖപ്പെടുത്താനാകും. സന്നദ്ധ പ്രവര്‍ത്തനത്തിനു താല്‌പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ലിസ്‌റ്റ് മുന്‍കൂട്ടി തയ്യാറാക്കി ആരോഗ്യ വകുപ്പിന്റെ അനുമതിയോടെയാണ്‌ സന്നിധാനത്തെ ഫിസിയോതെറാപ്പി കേന്ദ്രത്തില്‍ നിയോഗിക്കുന്നതെന്നും നിഷാദ്‌ പറഞ്ഞു.

Ads by Google
Advertisement
Sunday 04 Jan 2026 10.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW