Thursday, March 12, 2026 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.34 AM

തീര്‍ഥാടക നിയന്ത്രണത്തിന്‌ ആര്‍.എ.എഫും

uploads/news/2026/01/819007/2.jpg

ശബരിമല: മണ്ഡലകല മഹോത്സവത്തിന്‌ ശബരിമല നട തുറന്നതു മുതല്‍ സംസ്‌ഥാന പോലീസ്‌ സേനയോടൊപ്പം ആള്‍ക്കൂട്ട നിയന്ത്രണ നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ റാപിഡ്‌ ആക്ഷന്‍ ഫോഴ്‌സിന്റെ 140 പേരുടെ ബറ്റാലിയനും സന്നിധാനത്ത്‌ എപ്പോഴും തയ്യാര്‍. ഡെപ്യൂട്ടി കമാന്‍ഡന്റ്‌ ബിജു റാമിന്റെ നേതൃത്വത്തിലുള്ള ബറ്റാലിയനില്‍ ദ്രുത പ്രതികരണ സംഘത്തിലെ 30 പേരുമുണ്ട്‌. മരക്കൂട്ടം, നടപ്പന്തല്‍, തിരുമുറ്റം, ഡിഫെന്‍സ്‌ മോര്‍ച്ച, സന്നിധാനം, ഭസ്‌മകളം, അരവണ വിതരണ കേന്ദ്രം എന്നിവയാണ്‌ ആര്‍ എ എഫിന്റെ പ്രധാന ഡ്യൂട്ടി പോയിന്റുകള്‍.
മകരവിളക്കിന്‌ നടതുറന്ന ഡിസംബര്‍ 30, 31 തീയതികളില്‍ തിരക്ക്‌ വളരെ കൂടുതലായിരുന്നെങ്കിലും പിന്നീട്‌ നിയന്ത്രണവിധേയമായെന്നും ജനുവരി 14 നു നടക്കുന്ന മകരവിളക്ക്‌ പ്രമാണിച്ച്‌ കൂടുതല്‍ സേനാഗങ്ങളെ നിയോഗിക്കുമെന്നും ഡെപ്യൂട്ടി കമാന്‍ഡന്റ്‌ ബിജു റാം അറിയിച്ചു

Ads by Google
Advertisement
Sunday 04 Jan 2026 10.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW