Wednesday, March 11, 2026 Last Updated 21 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.34 AM

ക്യൂ നീളുന്നു, വഴിപാടുകള്‍ക്ക്‌ മുടക്കം

uploads/news/2026/01/819006/1.jpg

പനമറ്റം: വെളിയന്നൂര്‍ ധര്‍മ്മശാസ്‌താക്ഷേത്രത്തില്‍ ഭാഗവത സപ്‌താഹയജ്‌ഞവും, മകരവിളക്ക്‌ മഹോത്സവവും ആറ്‌ മുതല്‍ 15 വരെ തീയതികളില്‍ നടക്കും. പറമ്പൂര്‍ ഇല്ലം നീലകണ്‌ഠന്‍ നാരായണന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഉത്സവവും, വെട്ടിക്കവല ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ സപ്‌താഹവും നടക്കും.ആറിന്‌ വൈകിട്ട്‌ 6 ന്‌ വിഗ്രഹ ഘോഷയാത്ര. തുടര്‍ന്ന്‌ വിഗ്രഹ പ്രതിഷ്‌ഠ. 7 ന്‌ ഭദ്രദീപ പ്രകാശനം. തുടര്‍ന്ന്‌ ഭാഗവത മാഹാത്മ്യം പ്രഭാഷണത്തോടെ സപ്‌താഹയജ്‌ഞം തുടങ്ങും. ഏഴ്‌ മുതല്‍13 വരെ എല്ലാ ദിവസവും 6.30 മുതല്‍ 5.30 വരെ പാരായണവും,പ്രത്യേക പൂജകളും, അന്നദാനവും ഉണ്ടായിരിക്കും. 13 ന്‌ ഉച്ചയ്‌ക്ക് അവഭൃഥസ്‌നാനത്തിനു ശേഷം മഹാപ്രസാദമൂട്ട്‌ , വൈകിട്ട്‌ 7 ന്‌ തിരുവാതിര, 7.30ന്‌ നൃത്താര്‍ച്ചന.14 ന്‌ മകരവിളക്കിന്‌ രാവിലെ ഗണപതിഹവനം, പ്രത്യേക പൂജകള്‍, 8 ന്‌ തിരുമുമ്പില്‍ പറ, വൈകിട്ട്‌ 7 ന്‌ താലപ്പൊലി ഘോഷയാത്ര. രാത്രി 9 ന്‌ ശാസ്‌ത്രീയ നൃത്ത പരിപാടി. 10 ന്‌ വീര നാട്യം. 15 ന്‌ രാവിലെ 6.30 ന്‌ അഷ്‌ടദ്രവ്യ ഗണപതിഹവനം, 8 ന്‌ തിരുമുമ്പില്‍ പറ വഴിപാട്‌, 10 ന്‌ നവകം, തുടര്‍ന്ന്‌ സര്‍പ്പപൂജ. ഉച്ചയ്‌ക്ക് പ്രസാദമൂട്ട്‌. വൈകിട്ട്‌ 5.30 മുതല്‍ തിരുമുമ്പില്‍ പറ, കൊട്ടിപ്പാടിസേവ, 5.30 നാദസ്വരക്കച്ചേരി, രാത്രി 8.30 ന്‌ പൂഞ്ഞാര്‍ ദേവകലയുടെ നൃത്തനാടകം.

Ads by Google
Advertisement
Sunday 04 Jan 2026 10.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW