-->
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് 2026 നോട് അനുബന്ധിച്ച് ജില്ലയിലെ ഇ.വി.എം /വി.വി പാറ്റ് മെഷീനുകളുടെ ഫസ്‌റ്റ് ലെവല്‍ ചെക്കിങ് കലക്‌ടറേറ്റ് ഇലക്ഷന്‍ വെയര്‍ഹൗസ് കോമ്പൗണ്ടില്‍ ആരംഭിച്ചു.
ജില്ലാ കലക്‌ടര്‍ എസ് പ്രേംകൃഷ്‌ണന്റെ സാന്നിധ്യത്തില്‍ വെയര്‍ഹൗസ് തുറന്നു. അവധിദിവസം ഉള്‍പ്പടെ ജനുവരി 22 വരെ തുടര്‍ച്ചയായാണ് ഫസ്‌റ്റ് ലെവല്‍ ചെക്കിങ് നടത്തുന്നതെന്ന് ജില്ലാകലക്‌ടര്‍ അറിയിച്ചു.
ഭാരത് ഇലക്രേ്‌ടാണിക് ലിമിറ്റഡ്, ഇലക്രേ്‌ടാണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയിലെ അംഗീകൃത എന്‍ജിനീയര്‍മാരായ ഒമ്പതു പേരുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടക്കുന്നത്.
ജില്ലയില്‍ 1509 കണ്‍ട്രോള്‍ യൂണിറ്റ്, 1509 ബാലറ്റ് യൂണിറ്റ്, 1629 വി.വി പാറ്റ് എന്നിവയാണു പരിശോധിക്കുന്നത്. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച നിലവിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇ.വി.എമ്മുകളും വി.വി പാറ്റുകളും പരിശോധിക്കുന്നത്.
എഫ്.എല്‍.സി പ്രക്രിയ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍, ചീഫ് ഇലക്‌ടറല്‍ ഓഫീസര്‍ എന്നിവരും തെരഞ്ഞെടുപ്പ് കമ്മിഷനും നിരീക്ഷിക്കും.