-->
അടൂര്‍: ഭര്‍ത്താവിന്റെ നിരന്തര പീഡനംമൂലം മകളുമൊത്ത് വാടകവീട്ടില്‍ താമസിച്ചുവരുന്ന സ്‌ത്രീയെ അവിടെയെത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌ത കേസില്‍ ഭര്‍ത്താവായ പ്രതി അറസ്‌റ്റിലായി. ഏനാദിമംഗലം മാരൂര്‍ തോട്ടപ്പാലം സ്വദേശിയായ പ്രിന്‍സ് കോട്ടേജില്‍ പ്രിന്‍സ് ശമുവേല്‍ (49) ആണ് അറസ്‌റ്റിലായത്.
ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരം കോടതിയുടെ സംരക്ഷണം ലഭിച്ചിട്ടുളള സ്‌ത്രീയെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് മുമ്പും ദേഹോപദ്രവമേല്‌പിച്ചതിന് പ്രതിയ്‌ക്കെതിരെ അടൂര്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അനേ്വഷണം പൂര്‍ത്തിയാക്കി കുറ്റപ്പത്രം സമര്‍പ്പിച്ചിച്ചിരുന്നു.
ഈ കേസുകള്‍ നിലവിലിരിക്കെ പ്രതി കഴിഞ്ഞദിവസം ഭാര്യയുടെ സ്‌കൂട്ടര്‍ തീവച്ച് നശിപ്പിക്കുകയും ചെയ്‌തു. സംഭവത്തിനും മൊഴി പ്രകാരം കേസെടുത്ത പോലീസ് വെളുപ്പിന് ഒരുമണിയോടെ പ്രതിയെ പിടികൂടുകയായിരുന്നു.
അടൂര്‍ പോലീസ് ഇന്‍സ്‌പെക്‌ടര്‍ ശ്രീകുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ അനൂപ് രാഘവന്‍, എ.എസ്.ഐ മഞ്‌ജുമോള്‍, സി.പി.ഒമാരായ നിഥിന്‍, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.