-->
അടൂര്‍: രാജ്യത്ത് ക്രൈസ്‌തവര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി.സി ശൂരനാട് സോണ്‍ ആവശ്യപ്പെട്ടു.
ക്രിസ്‌മസും വിശുദ്ധവാരവും പോലെയുള്ള ക്രൈസ്‌തവ വിശേഷദിനങ്ങളില്‍ പോലും ന്യൂനപക്ഷ അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്തെ മതസൗഹാര്‍ദ്ദത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം വര്‍ഗീയ അതിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന വ്യക്‌തികളെയും പ്രസ്‌ഥാനങ്ങളെയും കണ്ടെത്തി നിയമനടപടിക്ക് വിധേയരാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ക്രിസ്‌മസ് ആഘോഷങ്ങളില്‍ പങ്കാളിയായത് പരസ്‌പര ബഹുമാനത്തിന്റെയും ആദരവിന്റെയും സന്ദേശമായിരുന്നുവെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ക്രൈസ്‌തവര്‍ക്കെതിരെ ഉണ്ടായ അതിക്രമങ്ങള്‍ അവരുടെ ആരാധനാസ്വാതന്ത്ര്യവും ബഹുസ്വരതയും നിഷേധിക്കപ്പെടുന്നതും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണ് വെളിപ്പെടുത്തുന്നത്. കുറ്റക്കാര്‍ ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സംസ്‌ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെസിസി ശൂരനാട് സോണ്‍ ആവശ്യപ്പെട്ടു.
സംസ്‌ഥാന-കേന്ദ്രസര്‍ക്കാരുകളെ ഈ വിഷയത്തില്‍ ആശങ്ക അറിയിച്ചതായി ശൂരനാട് സോ ണ്‍ ഭാരവാഹികള്‍ ഫാ. ജിജു ജോണ്‍ വയലിറക്കത്ത് (പ്രസിഡന്റ്), മാത്യു ജോണ്‍ പടിപ്പുരയില്‍ (സെക്രട്ടറി), ഡോ. നിധി അലക്‌സ് നൈനാന്‍ (ട്രഷറര്‍) എന്നിവര്‍ അറിയിച്ചു.